ഞാൻ കണ്ണില്ലാത്ത ബാലൻ

ഞാൻ കണ്ണില്ലാത്ത ബാലൻ ഇതു മണ്ണിൽ വാടും മുല്ല ഈ ശാപം കിട്ടിയ ജന്മത്തിന്ന് കാവലിനാരും ഇല്ല (ഞാൻ കണ്ണില്ലാത്ത..)

"മകനേ നീ..മകനേ കേൾക്കുക നാഥൻ യേശു വരികയായ് - അവൻ മുടന്തുന്നോർക്കും കുരുടന്മാർക്കും മുക്തിയരുളിടും നമ്മിലെല്ലാം കാട്ടിടുന്ന കരുണയെക്കണ്ട് ആ ദേവനവൻ തിരുവടിയിൽ വണങ്ങി കൈകൂപ്പ്"
പരപ്പൊരുളേ പരപ്പൊരുളേ എന്നെരക്ഷിച്ചരുളൂ ഈ ബാലകൻ ചെയ്ത പാപം പൊറുത്തിനി വീണ്ടും കാഴ്ച നീ തരിക വീണ്ടും കാഴ്ച നീ തരിക "നിൻ പാപങ്ങൾ ഞാനിതാ വാങ്ങിക്കൊള്ളുന്നു ബാലകനേ നീ എഴുന്നേല്ക്കു നിൻ ഭാരങ്ങളെല്ലാം ഞാൻ എൻ ചുമലിൽ ഏറ്റുന്നു പൂമിഴി തുറക്കൂ നീ ബാലകാ പൂമിഴി തുറക്കൂ നീ ബാലകാ" യേശുവിന്നരുളാൽ കണ്ണുകൾ കിട്ടിയ ദേവകുമാരൻ വാഴട്ടെ വാനവും തെളിയുന്നു ഭൂമിയും തെളിയുന്നു മിഴികളിൽ വെളിച്ചം വന്നല്ലോ എല്ലാം എല്ലാം യേശുവിൻ മഹിമ യേശുനാഥാ യേശുനാഥാ യേശുനാഥാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njan kannillatha balan