സ്മാർട്ട് സിറ്റി
കൊച്ചി നഗരത്തിലെ മാഫിയ സംഘങ്ങളുടെ കുടിപ്പകയുടെ കഥ പറയുന്ന ചിത്രം.
Actors & Characters
Actors | Character |
---|---|
മാധവൻ | |
ശേഖരൻ | |
ശരത് ചന്ദ്രൻ | |
അരുൺ നമ്പ്യാർ | |
വരുൺ നമ്പ്യാർ | |
ദേവി | |
ശാരദ | |
ജോസഫ് കോട്ടൂരാൻ | |
രഘുറാം വൈദ്യൻ | |
കോട്ടൂരാന്റെ അനിയൻ | |
അഡ്വ ജോയ് ഫിലിപ്പ് | |
ജോസ് | |
മോഹൻ ദാസ് കാരംവേലി | |
ദിവാകരൻ | |
മുഖ്യമന്ത്രി | |
സുലൈമാൻ ഹാജി | |
സുനിൽ | |
റാണി | |
മാധവന്റെ ചെറുപ്പം |
Main Crew
കഥ സംഗ്രഹം
- ബി ഉണ്ണികൃഷ്ണൻ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രം
കൊച്ചി നഗരത്തിന്റെ കിരീടം വയ്ക്കാത്ത രാജാവ്, ശേഖരേട്ടൻ. ആൾബലം കൊണ്ടും പണം കൊണ്ടും ആർക്കും തൊടാനാവില്ല അയാളെ. മുന്നിൽ നിന്ന് നയിക്കുന്നത് ശേഖരനാണെങ്കിലും അദ്ദേഹത്തിന്റെ വലം കൈയായ മാധവനാണ് അയാളുടെ ശക്തി. മകൾ ശാരദ, ഭർത്താവ് ടൗണ്‍ പ്ലാനിംഗ് ഓഫീസറായ ശരത് ചന്ദ്രൻ. തന്റെ ലോകത്തു നിന്നും നിർബന്ധപൂർവ്വം അവരെ മാറ്റി നിർത്തിയിരിക്കുകയാണ് ശേഖരൻ. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനായ ശരത് ചന്ദ്രന് ശേഖരനോടും മാധവനോടും ഒട്ടും യോജിച്ചു പോകാനും കഴിയുന്നില്ല. കൊച്ചിയിലെ ശേഖരന്റെ പ്രധാന എതിരാളികളാണ് കോട്ടൂരാന്മാർ. കൊച്ചിയിൽ ബിം എം ഡബ്യൂ ഫാക്ടറിക്ക് എന്ന വ്യാജേന ധനകാര്യ മന്ത്രി രഘുറാം വൈദ്യൻ ശേഖരേട്ടന്റെ സഹയാത്തോടെ പാവപ്പെട്ട ജനങ്ങളുടെ ഭൂമി സർക്കാരിനെ കൊണ്ട് ഏറ്റെടുപ്പിക്കുന്നു. എന്നാൽ ഭൂമി കൈവശമാക്കിയ ശേഷം രഘുറാം ആ പ്രൊജക്ട് മുടക്കുകയും, പകരം കോട്ടൂരാന്മാരുമായി ചേർന്ന് ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ് ആരംഭിക്കുവാനും പ്ലാനിടുന്നു. ഇത് മനസ്സിലാക്കുന്ന ശേഖരനും മാധവനും ആ പ്രോജക്ടിന് തടയിടുന്നു. അതോടെ അതിൽ നിന്നും കിട്ടാൻ സാധ്യതയുണ്ടായിരുന്ന 250 കോടി കോട്ടൂരാന്മാർക്ക് നഷ്ടപ്പെടുന്നു. മാധവനെതിരെ കോട്ടൂരാന്മാരിൽ ഇളയവൻ സുനിൽ തിരിയുന്നു. കില്ലർ ജെയിംസ് എന്നൊരു ഗുണ്ടയെ മാധവന്റെ സഹായിയായ ജോസിനെ വക വരുത്താൻ അയക്കുന്നുവെങ്കിലും മാധവൻ അയാളുടെ കയ്യും കാലും വെട്ടുന്നു.
ആ സമയം പോലീസ് കമ്മീഷണറായി ചാർജ്ജെടുക്കുന്ന അരുണ്‍ നമ്പ്യാർ മാധവനെ ഒതുക്കാനായി രംഗത്തിറങ്ങുന്നു. മാധവന്റെ സംരക്ഷണയിലുള്ള സുലൈമാൻ ഹാജിയെ, അയാളുടെ സ്ഥലത്തിനു വേണ്ടി കോട്ടൂരാന്മാർ തട്ടിക്കൊണ്ട് പോകുന്നതോടെ അവർക്കിടയിലെ സംഘർഷം മൂർച്ഛിക്കുന്നു. കോട്ടൂരാന്മാരുടെ പിറകിൽ നിന്ന് അവർക്ക് ബുദ്ധി ഉപദേശിച്ചിരുന്നത് ശരത് ആയിരുന്നു. അയാൾ സുലൈമാൻ ഹാജിയെ കൊലപ്പെടുത്തുന്നു. ശേഖരനോ മാധവനോ ശാരദയെ വിധവയാക്കില്ല എന്ന ഉറച്ച വിശ്വാസമായിരുന്നു അതിനു പിന്നിൽ. അയാളെ ഉപദ്രവിക്കില്ല എന്ന് മാധവൻ ശാരദക്ക് വാക്ക് കൊടുക്കുന്നു. സുനിൽ ജോസിനെ കൊലപ്പെടുത്തി തെരുവിൽ തള്ളുന്നു. മന്ത്രി രഘുറാമിന്റെ ഗസ്റ്റ് ഹൗസിൽ വച്ച് മാധവൻ സുനിലിനെ കൊലപ്പെടുത്തുന്നു. മാധവനെ അരുണ്‍ നമ്പ്യാർ അറസ്റ്റ് ചെയ്യുന്നു. ശേഖരേട്ടൻ തന്റെ സ്വാധീനം ഉപയോഗിച്ച് മാധവനെ പുറത്തിറക്കാൻ ശ്രമിക്കുന്നുവെങ്കിലും അത് നടക്കാതെ വരുന്നു. ശാരദയെയും കുട്ടിയേയും കൊലപ്പെടുത്തുമെന്ന ഭീഷണിയിൽ മാധവനെ രക്ഷിക്കുന്നതിൽ നിന്നും ശേഖരേട്ടനെ ശരത് തടയുന്നു. ശരതിന്റെ കാസിനോയിൽ വച്ച് റേപ്പ് ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അഭിമുഖം ഷൂട്ട് ചെയ്യുന്ന മാധവന്റെ സഹോദരി ദേവിയേയും അരുണ്‍ നമ്പ്യാരുടെ സഹോദരൻ വരുണിനേയും ശരത് കൊലപ്പെടുത്തുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
നീലക്കുറുഞ്ഞി പൂത്ത |
ഷിബു ചക്രവർത്തി | മണികാന്ത് കദ്രി | കാർത്തിക്, സുജാത മോഹൻ |
2 |
രാത്രികൾ മദന |
ഷിബു ചക്രവർത്തി | മണികാന്ത് കദ്രി | സയനോര ഫിലിപ്പ് |