പക്ഷേ
കുടുംബജീവിതത്തിലെ താളപ്പിഴകളും ഔദ്യോഗിക ജീവിതത്തിൽ അരുതാത്തത് ചെയ്യേണ്ടി വരുന്നതിൻ്റെ കുറ്റബോധവും കാരണം ആത്മസംഘർഷത്തിൻ്റെ പിടിയിലകപ്പെട്ട ഒരു ഐ എ എസ് ഓഫീസർ, ആശ്വാസത്തിനായി അവധിയിൽ പ്രവേശിക്കുന്നു. അവധിക്കാലം ചെലവഴിക്കാൻ ഒരു റിസോർട്ടിൽ താമസിക്കുന്ന അയാൾ അവിടെ വച്ച് അപ്രതീക്ഷിതമായി ഒരതിഥിയെ കാണുന്നു.
Actors & Characters
Actors | Character |
---|---|
ബാലചന്ദ്രൻ | |
ഈനാശു | |
നാണപ്പൻ | |
മോഹൻലാലിന്റെ സഹോദരി | |
ബാലചന്ദ്രൻ്റെ പെങ്ങൾ | |
Main Crew
കഥ സംഗ്രഹം
നാട്ടിൻപുറത്ത് ശാന്തമായ ജീവിതം നയിക്കുന്ന, അല്പസ്വല്പം എഴുത്തും വായനയും ഒക്കെയായി നടക്കുന്ന സാധാരണ ചെറുപ്പക്കാരനാണ് ബാലചന്ദ്രൻ. അയാൾക്കൊരു മുറപ്പെണ്ണുമുണ്ട്: നന്ദിനി. സ്ഥിരം കേസും വഴക്കുമായി നടക്കുന്ന അച്ഛൻ, വിവാഹപ്രായമായ സഹോദരിമാർ എന്നിവരൊക്കെയാണ് അയാളുടെ കുടുംബം. ഇങ്ങനെയൊക്കെയാണെങ്കിലും പഠിക്കാൻ മിടുക്കനായ ബാലൻ എവിടെയെങ്കിലും എത്തുമെന്ന് കുടുംബത്തിന് പ്രതീക്ഷയുണ്ട്. മകളെ അയാൾക്ക് കല്യാണം കഴിച്ചുകൊടുക്കാൻ വലിയ ഇഷ്ടമൊന്നുമില്ലെങ്കിലും ബാലൻ സത്സ്വഭാവിയായതുകൊണ്ടും മകളുടെ ഇഷ്ടം അതായത്കൊണ്ടും അമ്മാവൻ വലിയ എതിർപ്പ് പ്രകടിപ്പിക്കാതെ നിൽക്കുകയായിരുന്നു. അപ്പോഴാണ് വർഷങ്ങളായി നടത്തിവന്ന ഒരു കേസ് പരാജയപ്പെട്ട ഷോക്കിൽ ബാലചന്ദ്രൻ്റെ അച്ഛൻ ആത്മഹത്യ ചെയ്തത്. കേസ് നടത്തി കഴുത്തു വരെ കടം കയറിയ അവസ്ഥയിലായ തറവാട് ബാലന്റെ ഉത്തരവാദിത്വമായി. നാണക്കേടെന്ന കാരണം പറഞ്ഞ് അമ്മാവൻ വിവാനവാഗ്ദാനത്തിൽ നിന്ന് പിൻമാറുകയും ചെയ്യുന്നു. നന്ദിനിയെ അയാൾ വീട്ടു തടങ്കലിലാക്കുന്നു. ഇതിനിടെ, കടം കൊടുത്തവർ തറവാട്ടിൽ വന്നു ബഹളമുണ്ടാക്കുന്നു.
ആകെക്കൂടി പ്രതിസന്ധിയിലായ ബാലന്റെ മുന്നിലേക്കാണ് ഒരു രക്ഷകന്റെ രൂപമണിഞ്ഞു വിക്രമൻ കോൺട്രാക്ടർ രംഗപ്രവേശം ചെയ്യുന്നത്. സിവിൽ സർവീസ് പരീക്ഷ പാസ്സായി റാങ്ക് ലിസ്റ്റിലുള്ള ബാലന്റെ ഐ എ എസ്സ് പദവി ആയിരുന്നു അയാളുടെ ലക്ഷ്യം. ഒരു ബിസിനസ്സ് പ്രൊപോസൽ പോലെ അയാൾ ഒരു പരിഹാരം മുന്നോട്ട് വയ്ക്കുന്നു. സ്വന്തം മകളെ വിവാഹം കഴിക്കാൻ ബാലൻ സമ്മതിച്ചാൽ കടമെല്ലാം വീട്ടി സഹോദരിമാരെ വിവാഹം കഴിപ്പിക്കാനും താൻ സഹായിക്കാം എന്നതായിരുന്നു അത്. മറ്റു വഴിയില്ലാതെ ഹൃദയത്തിൽ സൂക്ഷിച്ച പ്രണയം മറന്ന് ബാലൻ വിക്രമൻ കോൺട്രാക്ടറുടെ മകളായ രാജിയെ വിവാഹം കഴിച്ചു.
പണം കൊടുത്തു അച്ഛൻ വാങ്ങിതന്ന ഒരു കളിപ്പാട്ടം പോലെയാണ് രാജി ബാലനെ കണ്ടത്. അധികാരം നിറഞ്ഞ അവളുടെ ആജ്ഞകളും പരിഹാസങ്ങളും എല്ലാം അയാൾ വേദനയോടെ സഹിച്ചു. ഒരു വശത്ത് ഇതൊക്കെ നടക്കുമ്പോൾ മറുവശത്ത് വിക്രമൻ കോൺട്രാക്ടറും പിടി മുറുക്കുകയായിരുന്നു. ജോലിയിൽ മിടുക്കനായ ബാലന് പ്രൊമോഷനുകൾ പലതും വാങ്ങിക്കൊടുക്കുന്ന അയാൾ സ്വന്തം ഇഷ്ടക്കാർക്കു വേണ്ടതൊക്കെ ചെയ്തുകൊടുക്കാൻ ബാലനെ നിർബന്ധിക്കുന്നു. ബാലനെ ഒരു കറവപ്പശുവാക്കി കോൺട്രാക്ടർ ലക്ഷങ്ങൾ സമ്പാദിക്കുന്നു. സത്യസന്ധത കൈമുതലാക്കി ജീവിച്ചിട്ട് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരുന്നതിലെ ആത്മസംഘർഷം അയാളെ കുത്തിനോവിക്കുന്നു.
പീഡനങ്ങൾ സഹിക്കവയ്യാതെ, ഒരു ദിവസം അയാൾ രാജിയെയും മക്കളെയും ഉപേക്ഷിച്ചു വീടു വിട്ടിറങ്ങുന്നു. കുറച്ചു നാൾ ഒരു ശല്യവുമില്ലാതെ ചെലവിടുന്നതിനായി കടൽത്തീരത്തുള്ള ഒരു റിസോർട്ടിൽ താമസത്തിനെത്തുന്ന ബാലൻ രസികനായ ഈനാശുവിനെ പരിചയപ്പെടുന്നു. അവിടത്തെ സന്തോഷം നിറഞ്ഞ ദിവസങ്ങൾ കടന്നു പോകേ ബാലചന്ദ്രൻ പ്രതീക്ഷിക്കാത്ത ഒരു അതിഥി അവിടെയെത്തുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
സൂര്യാംശു ഓരോ വയൽപ്പൂവിലുംമോഹനം |
കെ ജയകുമാർ | ജോൺസൺ | കെ ജെ യേശുദാസ് |
2 |
സൂര്യാംശുവോരോ വയൽപ്പൂവിലും |
കെ ജയകുമാർ | ജോൺസൺ | കെ ജെ യേശുദാസ്, ഗംഗ |
3 |
മൂവന്തിയായ് പകലിൽ |
കെ ജയകുമാർ | ജോൺസൺ | കെ ജെ യേശുദാസ് |
4 |
നിറങ്ങളിൽ നീരാടണം |
കെ ജയകുമാർ | ജോൺസൺ | എം ജി ശ്രീകുമാർ |
5 |
ഗെറ്റ് മി ദി വൈൽഡ് ഫ്ലവേഴ്സ് |
കെ ജയകുമാർ | ജോൺസൺ | മാൽഗുഡി ശുഭ |
Contribution |
---|
Movie poster(b&w): Sarvakalasala |