രാജസേനൻ
ചലച്ചിത്ര സംവിധായകൻ. 1958 മെയ് 28 -ന് തിരുവനന്തപുരത്ത് ജനിച്ചു. അച്ഛൻ മരുതൂർ അപ്പുക്കുട്ടൻ നായർ, അമ്മ രാധാമണിയമ്മ. 1982-ൽ മരുപ്പച്ച എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. തുടർന്ന് ചില ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച രാജസേനൻ 1984-ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്. പാവം ക്രൂരൻ ആയിരുന്നു രാജസേനൻ സംവിധാനം ചെയ്ത ആദ്യ സിനിമ. തുടർന്ന് നാല്പതോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ഭൂരിഭാഗവും വിജയചിത്രങ്ങളായിരുന്നു. തൊണ്ണൂറുകളിലെ ഒരു ഹിറ്റ്മേക്കറായിരുന്ന രാജസേനൻ ചിത്രങ്ങളിൽ കൂടുതലും നായകൻ ജയറാമായിരുന്നു. ജയറാം - രാജസേനൻ കൂട്ടുകെട്ടിൽ പതിഞ്ചോളം ഹിറ്റ് ചിത്രങ്ങൾ പിറന്നു. മേലേപ്പറമ്പിൽ ആൺവീട്, ആദ്യത്തെ കണ്മണി, അനിയൻ ബാവ ചേട്ടൻ ബാവ എന്നിവ ആ കൂട്ടുകെട്ടിൽ പിറന്ന വലിയ വിജയം നേടിയ ചിത്രങ്ങളാണ്. രാജസേനൻ സംവിധാനം ചെയ്ത സിനിമകളിൽ പത്തിലധികം സിനിമകൾക്ക് അദ്ദേഹം തന്നെയാണ് കഥ, തിരക്കഥ,സംഭാഷണം രചിച്ചത്. നല്ലൊരു ഗായകനും സംഗീത സംവിധായകനും കൂടിയാണ് രാജസേനൻ. നാല് സിനിമകളിലായി എട്ട് ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്.
അഭിനേതാവുകൂടിയായ രാജസേനൻ, താൻ സംവിധാനം ചെയ്ത ചിത്രങ്ങളടക്കം പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിയ്ക്കുന്നുണ്ട്. ടിവിചാനലുകളിലെ സംഗീതപരിപാടികളിൽ അവതാരകനായും പങ്കെടുത്തിട്ടുണ്ട്. സിനിമയോടൊപ്പം രാഷ്ട്രീയപ്രവർത്തനവും തുടങ്ങിയ രാജസേനൻ 2016-ലെ നിയമ സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു.
രാജസേനന്റെ ഭാര്യ ശ്രീലത. മകൾ ദേവിക.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ശ്രീ അയ്യപ്പനും വാവരും | കഥാപാത്രം ദേവേന്ദ്രൻ | സംവിധാനം എൻ പി സുരേഷ് | വര്ഷം 1982 |
സിനിമ സൗന്ദര്യപ്പിണക്കം | കഥാപാത്രം | സംവിധാനം രാജസേനൻ | വര്ഷം 1985 |
സിനിമ ഭാര്യ ഒന്ന് മക്കൾ മൂന്ന് | കഥാപാത്രം | സംവിധാനം രാജസേനൻ | വര്ഷം 2009 |
സിനിമ തത്ത്വമസി | കഥാപാത്രം | സംവിധാനം സുനിൽ | വര്ഷം 2010 |
സിനിമ ഒരു സ്മോൾ ഫാമിലി | കഥാപാത്രം | സംവിധാനം രാജസേനൻ | വര്ഷം 2010 |
സിനിമ റേഡിയോ ജോക്കി | കഥാപാത്രം | സംവിധാനം രാജസേനൻ | വര്ഷം 2013 |
സിനിമ വൂണ്ട് | കഥാപാത്രം | സംവിധാനം രാജസേനൻ | വര്ഷം 2014 |
സിനിമ പ്രിയപ്പെട്ടവർ | കഥാപാത്രം | സംവിധാനം ഖാദർ മൊയ്തു | വര്ഷം 2019 |
സിനിമ ഫ്രീക്കൻസ് | കഥാപാത്രം | സംവിധാനം അനീഷ് ജെ കരിനാട് | വര്ഷം 2019 |
സിനിമ ഞാനും പിന്നൊരു ഞാനും | കഥാപാത്രം തുളസീധര കൈമൾ | സംവിധാനം രാജസേനൻ | വര്ഷം 2023 |
സിനിമ രണ്ടാം യാമം | കഥാപാത്രം | സംവിധാനം നേമം പുഷ്പരാജ് | വര്ഷം 2024 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം പാവം ക്രൂരൻ | സംവിധാനം രാജസേനൻ | വര്ഷം 1984 |
ചിത്രം സൗന്ദര്യപ്പിണക്കം | സംവിധാനം രാജസേനൻ | വര്ഷം 1985 |
ചിത്രം ഒന്ന് രണ്ട് മൂന്ന് | സംവിധാനം രാജസേനൻ | വര്ഷം 1986 |
ചിത്രം ഞങ്ങൾ സന്തുഷ്ടരാണ് | സംവിധാനം രാജസേനൻ | വര്ഷം 1998 |
ചിത്രം നാടൻ പെണ്ണും നാട്ടുപ്രമാണിയും | സംവിധാനം രാജസേനൻ | വര്ഷം 2000 |
ചിത്രം ഇമ്മിണി നല്ലൊരാൾ | സംവിധാനം രാജസേനൻ | വര്ഷം 2004 |
ചിത്രം മധുചന്ദ്രലേഖ | സംവിധാനം രാജസേനൻ | വര്ഷം 2006 |
ചിത്രം കനകസിംഹാസനം | സംവിധാനം രാജസേനൻ | വര്ഷം 2006 |
ചിത്രം ഭാര്യ ഒന്ന് മക്കൾ മൂന്ന് | സംവിധാനം രാജസേനൻ | വര്ഷം 2009 |
ചിത്രം ഒരു സ്മോൾ ഫാമിലി | സംവിധാനം രാജസേനൻ | വര്ഷം 2010 |
ചിത്രം ഇന്നാണ് ആ കല്യാണം | സംവിധാനം രാജസേനൻ | വര്ഷം 2011 |
ചിത്രം റേഡിയോ ജോക്കി | സംവിധാനം രാജസേനൻ | വര്ഷം 2013 |
ചിത്രം 72 മോഡൽ | സംവിധാനം രാജസേനൻ | വര്ഷം 2013 |
ചിത്രം വൂണ്ട് | സംവിധാനം രാജസേനൻ | വര്ഷം 2014 |
ചിത്രം ഞാനും പിന്നൊരു ഞാനും | സംവിധാനം രാജസേനൻ | വര്ഷം 2023 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഞാനും പിന്നൊരു ഞാനും | സംവിധാനം രാജസേനൻ | വര്ഷം 2023 |
തലക്കെട്ട് വൂണ്ട് | സംവിധാനം രാജസേനൻ | വര്ഷം 2014 |
തലക്കെട്ട് 72 മോഡൽ | സംവിധാനം രാജസേനൻ | വര്ഷം 2013 |
തലക്കെട്ട് റേഡിയോ ജോക്കി | സംവിധാനം രാജസേനൻ | വര്ഷം 2013 |
തലക്കെട്ട് ഒരു സ്മോൾ ഫാമിലി | സംവിധാനം രാജസേനൻ | വര്ഷം 2010 |
തലക്കെട്ട് ഇമ്മിണി നല്ലൊരാൾ | സംവിധാനം രാജസേനൻ | വര്ഷം 2004 |
തലക്കെട്ട് കണി കാണും നേരം | സംവിധാനം രാജസേനൻ | വര്ഷം 1987 |
തലക്കെട്ട് ഒന്ന് രണ്ട് മൂന്ന് | സംവിധാനം രാജസേനൻ | വര്ഷം 1986 |
തലക്കെട്ട് സൗന്ദര്യപ്പിണക്കം | സംവിധാനം രാജസേനൻ | വര്ഷം 1985 |
തലക്കെട്ട് ആഗ്രഹം | സംവിധാനം രാജസേനൻ | വര്ഷം 1984 |
തലക്കെട്ട് പാവം ക്രൂരൻ | സംവിധാനം രാജസേനൻ | വര്ഷം 1984 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഞാനും പിന്നൊരു ഞാനും | സംവിധാനം രാജസേനൻ | വര്ഷം 2023 |
തലക്കെട്ട് റേഡിയോ ജോക്കി | സംവിധാനം രാജസേനൻ | വര്ഷം 2013 |
തലക്കെട്ട് 72 മോഡൽ | സംവിധാനം രാജസേനൻ | വര്ഷം 2013 |
തലക്കെട്ട് ഇന്നാണ് ആ കല്യാണം | സംവിധാനം രാജസേനൻ | വര്ഷം 2011 |
തലക്കെട്ട് ഒരു സ്മോൾ ഫാമിലി | സംവിധാനം രാജസേനൻ | വര്ഷം 2010 |
തലക്കെട്ട് ഭാര്യ ഒന്ന് മക്കൾ മൂന്ന് | സംവിധാനം രാജസേനൻ | വര്ഷം 2009 |
തലക്കെട്ട് ഇമ്മിണി നല്ലൊരാൾ | സംവിധാനം രാജസേനൻ | വര്ഷം 2004 |
തലക്കെട്ട് ആഗ്രഹം | സംവിധാനം രാജസേനൻ | വര്ഷം 1984 |
തലക്കെട്ട് പാവം ക്രൂരൻ | സംവിധാനം രാജസേനൻ | വര്ഷം 1984 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ആദ്യത്തെ കൺമണി | ചിത്രം/ആൽബം ആദ്യത്തെ കൺമണി | രചന പി ഭാസ്ക്കരൻ | സംഗീതം എം എസ് ബാബുരാജ് | രാഗം | വര്ഷം 1995 |
ഗാനം കാതോരം പ്രണയകഥകള് | ചിത്രം/ആൽബം സ്വപ്നം കൊണ്ടു തുലാഭാരം | രചന ഗിരീഷ് പുത്തഞ്ചേരി | സംഗീതം ഔസേപ്പച്ചൻ | രാഗം | വര്ഷം 2003 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
അസോസിയേറ്റ് സംവിധാനം
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കണ്ണിനും കണ്ണാടിക്കും | സംവിധാനം സുന്ദർദാസ് | വര്ഷം 2004 |