മൺകുടം പൊട്ടിച്ചു

മൺകുടം പൊട്ടിച്ചു തമ്പ്രാൻ വരുന്നേ...
മാറിൽ പന്തം തിരുകിയ തമ്പ്രാൻ വരുന്നേ...
നെഞ്ചിലെ ചൂടു പകുത്തു പകുത്തു-
കൊണ്ടിങ്ങു പടിഞ്ഞാറ് മെല്ലെ നടക്കണ തമ്പ്രാൻ വരുന്നേ തമ്പ്രാൻ വരുന്നേ
മൺകുടം പൊട്ടിച്ചു തമ്പ്രാൻ വരുന്നേ ഹൊ

എടംപിരി വലംപിരി കയറ് പിരിയണയ്യാ
എടനെഞ്ഞിലൊരു കുടം കള്ള് നിറയണയ്യാ
കൊന്നത്തെങ്ങിൻ തുഞ്ചാണിമേൽ
കൊക്കുരുമ്മിയിരിക്കണ 
കുഞ്ഞിതത്ത പനംതത്ത വാ
എന്റെ കുടിലിലെ കിന്നാരത്തിനു വാ
(മൺകുടം...)

ഓ......
പൂത്തിരി കത്തിച്ച മാനത്തിൻ കീഴത്ത്
പൂനിലാവോളത്തിൽ നീരാടും നേരത്ത്
ചീനവലയിലെ ചിത്തിരപ്പൂവേ എൻ
പൂനിലകള് വിളിച്ചറിയിക്കുവാൻ
നേരം പുലരുമ്പോൾ കൂട നിറയ്ക്കുവാൻ
ഒന്നാമവതാരം ഓടിവായോ ഓ...
ഓമനമക്കളും ഓടിവായോ
(മൺകുടം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mankudam pottichu