ശ്രുതിലയമധുരം സുരഭിലനിമിഷം - F

ശ്രുതിലയമധുരം സുരഭിലനിമിഷം
ഹൃദയങ്ങള്‍ ഇഴപാകുന്നു ഇഴകളില്‍
ഒരു സ്വരസുധയൂറുന്നു
ഒരു സ്വര സുധയൂറുന്നു

ഏഴുനിറമുള്ള മലരേ നൂറുകരമുള്ള കുളിരേ
എതുമറിയാതെ അലയുന്നു ഞാൻ
തിരയും തീരം എവിടെ
(ശ്രുതിലയമധുരം...)

സ്വര്‍ണ്ണമുഖമുള്ള കതിരേ ശ്യാമനിറമുള്ള നിഴലേ
വര്‍ണ്ണ കിരണങ്ങള്‍ അണിയുന്നോരെൻ
കനവും നിനവും എവിടെ
(ശ്രുതിലയമധുരം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sruthilayamadhuram - F

Additional Info

Year: 
1985

അനുബന്ധവർത്തമാനം