ബാബു അന്നൂർ
Babu Annur
മലയാള ചലച്ചിത്ര നടൻ. 1962 മെയ് 14ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കുഞ്ഞിരാമ പൊതുവാളൂടെ മകനായി ജനിച്ചു. പന്ത്രണ്ടാം വയസ്സിൽ നാടകാഭിനയം തുടങ്ങിയ ആളാണ് ബബു അന്നൂർ. നാടക വേദികളിൽ തിളങ്ങിയതിനു ശേഷമാണ് ബാബു സിനിമയിലേക്കെത്തുന്നത്.
പ്രിയനന്ദൻ സംവിധാനം ചെയ്ത പുലിജന്മം എന്ന സിനിമയിൽ പൊട്ടൻ തെയ്യം എന്ന വേഷം ചെയ്തുകൊണ്ടാണ് ബാബു അന്നൂർ സിനിമയിലെത്തുന്നത്. തുടർന്ന് അൻപതോളം സിനിമകളിൽ അഭിനയിച്ചു.
അവാർഡുകൾ-
കേരള സംഗീത നാടക അക്കാദമിയുടെ 1998 ലെ മികച്ച നടനുള്ള അവാർഡ്
കേരള സംഗീത നാടക അക്കാദമിയുടെ 2002 ലെ മികച്ച നാടക നടനുള്ള അവാർഡ്
2005 ലെ കേരള സ്റ്റേറ്റ് ടെലിവിഷൻ സ്പെഷൽ ജൂറി അവാർഡ്
2011 ലെ കേരള സ്റ്റേറ്റ് ടെലിവിഷൻ ബെസ്റ്റ് ആക്ടർ അവാർഡ്