നെഗലുകൾ

Negalukal malayalam movie
കഥാസന്ദർഭം: 

'നെഗലുകൾ' ആദിവാസികളിലെ ബ്രാഹ്മണര്‍ എന്നറിയപ്പെടുന്ന കുറിച്യ സമുദായത്തിലെ കര്‍ഷകന്റെ കഥ പറയുന്നു. പൂര്‍വ്വികര്‍ കൈമാറി കടന്നുപോയ കൃഷി അറിവുകള്‍ നിലനിര്‍ത്താന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് കര്‍ഷകനായ ദാരപ്പന്‍. സ്വപ്നത്തില്‍ നിരന്തരമെത്തുന്ന പൂര്‍വ്വികര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ദാരപ്പന് ഉത്തരമില്ലാതാകുന്നു. നൂറില്‍പ്പരം അപൂര്‍വ്വവും പരമ്പരാഗതവുമായ നെല്ലിനങ്ങളുടെ വിത്തുകള്‍ സൂക്ഷിക്കുന്ന കർഷകനാണ് ദാരപ്പന്‍, എങ്കിലും ദാരപ്പൻ ഉപയോഗിക്കുന്നത് റേഷന്‍കടയിലെ അരിയാണ്. മാറിയ ‍സാഹചര്യങ്ങളില്‍ കൃഷിരീതികള്‍ നിലനിര്‍ത്താന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളാണ് സിനിമയ്ക്ക് ഇതിവൃത്തമായത്.

തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തിരുനെല്ലി

കൃഷിയും നാട്ടറിവുകളും വിഷയമാക്കി അവിരാ റബേക്ക സംവിധാനം ചെയ്ത നെഗലുകൾ. മനോജ് കെ.ജയന്‍ നായകനാകുന്നു. മിന്നൽ ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

negalukal movie poster m3db