അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി
ജീവിതത്തിന്റെ വൈവിധ്യമാർന്ന തലത്തിലൂടെ സഞ്ചരിച്ച ഭാസിയെന്ന യുവാവിന്റെ ജീവിത കഥയാണ് അടൂരും തോപ്പിലും അല്ലാത്തൊരു ഭാസിയും എന്ന ചിത്രത്തിലൂടെ പറയുന്നത്. 1972 - 90 കളിൽ പടവലങ്ങാടി എന്ന ഗ്രാമത്തിലാണ് ഭാസി ജീവിച്ചത്. ഗ്രാമത്തിലെ ഭാസി തീയേറ്റേസ്ഴിന്റെ ഉടമ കൂടിയാണ് ഭാസി. സിനിമയെ സ്നേഹിക്കയും ധാരാളം സിനിമകൾ കാണുകയും ചെയ്യുന്നയാളായിരുന്നു ഭാസി. മൂത്ത സഹോദരി ശോഭയാണ് ഭാസിക്ക് കൂടെ വീട്ടിലുള്ളത്. ശോഭയുടെ ഭർത്താവ് ഗൾഫിലാണ്. ചേട്ടനായ സോമനും ചേട്ടത്തിയുമാണ് മറ്റ് കുടുംബാംഗങ്ങൾ. അജയൻ, ശരണ്‍, ജോസഫ് തുടങ്ങിയവരാണ് ഭാസിയുടെ സുഹൃത്തുക്കൾ. ഭാസിയുടെ ജീവിതത്തെ സ്വാധീനിച്ച രണ്ട് പെണ്‍കുട്ടികൾ ഗ്രാമത്തിലുണ്ട്. ചന്ദ്രികയും, ലേഖയും. അങ്ങനെ ഇരിക്കെ ബുജി നേതാവും പീലിക്കാടൻ വക്കീലും ഗ്രാമത്തിൽ എത്തുന്നു. ഭാസിയുടെ ജീവിതത്തിൽ അതൊരു വഴിത്തിരിവായിരുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് 'അടൂരും തോപ്പിലും അല്ലാത്തൊരു ഭാസിയും'എന്ന ചിത്രം മുന്നേറുന്നത്.
പറക്കൊട്ടിൽ വിഷ്വൽ ഫിലിംസിന്റെ ബാനറിൽ പി കെ മുരളീധരൻ നിർമ്മിച്ച് നവാഗതനായ വിഷ്ണു വിജയൻ കാരാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് "അടൂരും തോപ്പിലും അല്ലാത്തൊരു ഭാസിയും". ജയരാജ് മിത്ര പഴയന്നൂരിന്റെതാണ് തിരക്കഥ. സുരേഷ് രാജൻ ഛായാഗ്രഹണവും, വിവേക് ഹർഷൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ഇന്ദ്രജിത്ത് സുകുമാരൻ, ശ്രീജിത്ത് രവി, സുരാജ് വെഞ്ഞാറമ്മൂട്, സുധീർ കരമന, രചന നാരായണൻകുട്ടി തുടങ്ങിയവർ അഭിനയിക്കുന്നു.