ജോജു ജോർജ്
മലയാള ചലച്ചിത്ര നടൻ. 1977 ഒക്റ്റോബറിൽ തൃശ്ശൂർ ജില്ലയിലെ മാളയിൽ ജോർജ്ജിന്റെയും റോസിയുടെയും മകനായി ജനിച്ചു. ജോജുവിന്റെ പ്രാഥമിക വിദ്യാഭ്യാസം കുഴൂർ ഗവണ്മെന്റ് ഹൈസ്കൂളിലായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദം നേടി. 1995- ൽ മഴവിൽക്കൂടാരം എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് ജോജു ജോർജ്ജ് ആദ്യമായി ചലച്ചിത്ര ലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ജൂനിയർ ആർട്ടിസ്റ്റായി കുറച്ചു സിനിമകളിൽക്കൂടി ചെയ്തതിനുശേഷമാണ് സപ്പോർട്ടിംഗ് ആർട്ടിസ്റ്റായി അഭിനയിയ്ക്കാൻ കഴിഞ്ഞത്. 2014- ൽ മമ്മൂട്ടി നായകനായ രാജാധിരാജ- യിലെ ജോജു ചെയ്ത "അയ്യപ്പൻ" എന്ന കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടതോടെ അദ്ദേഹം മലയാള സിനിമയിലെ മുൻനിര നടന്മാരിലേയ്ക്ക് ഉയർന്നു. 2018- ലെ സൂപ്പർഹിറ്റ് ചിത്രമായ ജോസഫ്- ൽ നായകനായി. 2019- ൽ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച "കാട്ടാളൻ പൊറിഞ്ചു" എന്ന നായക കഥാപാത്രം പ്രേക്ഷക പ്രീതിനേടി.
2015-ൽ ചാർലി എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ജോജു നിർമ്മാതാവായി മാറി. ഉദാഹരണം സുജാത, ജോസഫ്, ചോല എന്നീ ചിത്രങ്ങളും അദ്ധേഹം നിർമ്മിച്ചവയാണ്. ജോസഫിലെ "പണ്ടു പാടവരമ്പത്തിലൂടെ.." എന്ന ഗാനം പാടിയ്ക്കൊണ്ട് അദ്ദേഹം ഒരു ഗായകനെന്ന നിലയിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. ചോല എന്ന സിനിമയിലെ അഭിനയത്തിന് 2018- ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
ജോജു ജോർജ്ജിന്റെ ഭാര്യ അബ്ബ. മൂന്ന് മക്കളാണ് അവർക്കുള്ളത്. അയാൻ, സാറ, ഇവാൻ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം പണി | തിരക്കഥ ജോജു ജോർജ് | വര്ഷം 2024 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ മഴവിൽക്കൂടാരം | കഥാപാത്രം | സംവിധാനം സിദ്ദിഖ് ഷമീർ | വര്ഷം 1995 |
സിനിമ ദാദാ സാഹിബ് | കഥാപാത്രം | സംവിധാനം വിനയൻ | വര്ഷം 2000 |
സിനിമ രാവണപ്രഭു | കഥാപാത്രം പോലീസുകാരൻ | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2001 |
സിനിമ പട്ടാളം | കഥാപാത്രം | സംവിധാനം ലാൽ ജോസ് | വര്ഷം 2003 |
സിനിമ ബ്ലാക്ക് | കഥാപാത്രം | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2004 |
സിനിമ വജ്രം | കഥാപാത്രം | സംവിധാനം പ്രമോദ് പപ്പൻ | വര്ഷം 2004 |
സിനിമ ഫ്രീഡം | കഥാപാത്രം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 2004 |
സിനിമ ബൈ ദി പീപ്പിൾ | കഥാപാത്രം നമ്പ്യാരുടെ പി എ | സംവിധാനം ജയരാജ് | വര്ഷം 2005 |
സിനിമ ചാന്ത്പൊട്ട് | കഥാപാത്രം പോലീസുകാരൻ | സംവിധാനം ലാൽ ജോസ് | വര്ഷം 2005 |
സിനിമ വാസ്തവം | കഥാപാത്രം ബഷീർ | സംവിധാനം എം പത്മകുമാർ | വര്ഷം 2006 |
സിനിമ നാദിയ കൊല്ലപ്പെട്ട രാത്രി | കഥാപാത്രം സെൽവൻ | സംവിധാനം കെ മധു | വര്ഷം 2007 |
സിനിമ ഡിറ്റക്ടീവ് | കഥാപാത്രം | സംവിധാനം ജീത്തു ജോസഫ് | വര്ഷം 2007 |
സിനിമ റോക്ക് ൻ റോൾ | കഥാപാത്രം ഗിരിയുടെ ഗുണ്ട | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2007 |
സിനിമ മുല്ല | കഥാപാത്രം | സംവിധാനം ലാൽ ജോസ് | വര്ഷം 2008 |
സിനിമ അണ്ണൻ തമ്പി | കഥാപാത്രം ഭരതൻ്റെ സഹായി | സംവിധാനം അൻവർ റഷീദ് | വര്ഷം 2008 |
സിനിമ കോക്ക്ടെയ്ൽ | കഥാപാത്രം ആനന്ദ് | സംവിധാനം അരുൺ കുമാർ അരവിന്ദ് | വര്ഷം 2010 |
സിനിമ ബെസ്റ്റ് ആക്റ്റർ | കഥാപാത്രം നമീദ് | സംവിധാനം മാർട്ടിൻ പ്രക്കാട്ട് | വര്ഷം 2010 |
സിനിമ ഡബിൾസ് | കഥാപാത്രം ഡോക്ടർ | സംവിധാനം സോഹൻ സീനുലാൽ | വര്ഷം 2011 |
സിനിമ ഇന്ത്യൻ റുപ്പി | കഥാപാത്രം | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2011 |
സിനിമ സെവൻസ് | കഥാപാത്രം രമേശൻ | സംവിധാനം ജോഷി | വര്ഷം 2011 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം പണി | സംവിധാനം ജോജു ജോർജ് | വര്ഷം 2024 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പണി | സംവിധാനം ജോജു ജോർജ് | വര്ഷം 2024 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പണി | സംവിധാനം ജോജു ജോർജ് | വര്ഷം 2024 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ചാർലി | സംവിധാനം മാർട്ടിൻ പ്രക്കാട്ട് | വര്ഷം 2015 |
സിനിമ ഉദാഹരണം സുജാത | സംവിധാനം ഫാന്റം പ്രവീൺ | വര്ഷം 2017 |
സിനിമ ജോസഫ് | സംവിധാനം എം പത്മകുമാർ | വര്ഷം 2018 |
സിനിമ ഇൻഷാ അള്ളാഹ് | സംവിധാനം അഹമ്മദ് കബീർ | വര്ഷം 2020 |
സിനിമ മധുരം | സംവിധാനം അഹമ്മദ് കബീർ | വര്ഷം 2021 |
സിനിമ പീസ് | സംവിധാനം സൻഫീർ കെ | വര്ഷം 2022 |
സിനിമ ഇരട്ട | സംവിധാനം രോഹിത് എം ജി കൃഷ്ണൻ | വര്ഷം 2023 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം പണ്ടു പാടവരമ്പത്തിലൂടെ | ചിത്രം/ആൽബം ജോസഫ് | രചന ഭാഗ്യരാജ് | സംഗീതം ഭാഗ്യരാജ്, രഞ്ജിൻ രാജ് വർമ്മ | രാഗം | വര്ഷം 2018 |
ഗാനം *കള്ളത്തരം അന്നു മുതലിതുവരെ | ചിത്രം/ആൽബം പീസ് | രചന ദിനു മോഹൻ | സംഗീതം ജുബൈർ മുഹമ്മദ്, സൻഫീർ കെ | രാഗം | വര്ഷം 2022 |
ഗാനം *ചന്ദ്രക്കലാധരൻ തൻ മകനെ | ചിത്രം/ആൽബം അദൃശ്യം | രചന ബി കെ ഹരിനാരായണൻ | സംഗീതം രഞ്ജിൻ രാജ് വർമ്മ | രാഗം | വര്ഷം 2022 |
അതിഥി താരം
സഹനിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ചോല | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2019 |