സൃന്ദ അഷബ്

Srindaa Ashab

അഭിനേത്രി. മോഡലിങ്ങ് രംഗത്തുനിന്നും മലയാള സിനിമയിലെത്തി. ആഷിക്ക് അബുവിന്റെ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ നായികയായ ടെസ്സയുടെ കൂട്ടുകാരിയായി അഭിനയിച്ചതാണ് ആദ്യ വേഷം. തുടർന്ന് തട്ടത്തിൻ മറയത്തിലും പിന്നെ അന്നയും റസൂലും എന്ന ചിത്രത്തിലെ ഫസില എന്ന കഥാപാത്രമായും വേഷമിട്ടു. അഭിനയത്തിനു പുറമേ "ഹീറോ,കാസനോവ,ചൈനാ ടൗൺ" എന്നീ ചിത്രങ്ങളിൽ ടെക്നിക്കൽ ക്രൂ മെമ്പറായും സൃന്ദ പ്രവർത്തിച്ചിട്ടുണ്ട്.