ഗസൽ
1940 കളിൽ ഒരു മുസ്ലിം ഗ്രാമം തന്റെ ചൊല്പടിയിൽ നിർത്തിയിരിക്കുന്ന ധനികനും സ്ത്രീലമ്പടനുമായ ഒരു മദ്ധ്യ വയസ്കൻ, അയാളുടെ വാല്യക്കാരൻ സ്നേഹിക്കുന്ന പെൺകുട്ടിയെ നിക്കാഹ് കഴിക്കാൻ ശ്രമിക്കുന്നു. എന്നാൽ അത് നടന്നോ ഇല്ലയോ എന്നതാണ് 'ഗസൽ' പറയുന്ന കഥ
Actors & Characters
Actors | Character |
---|---|
മൊല്ലാക്ക | |
മുനീർ | |
സെറീന | |
തങ്ങൾ | |
രാവുണ്ണി നായർ | |
തങ്ങളുടെ ബീവി | |
കുഞ്ഞോതിക്കൻ | |
മുസീബത്ത് തങ്ങൾ | |
ബീരാൻ | |
ആമീന ഉമ്മ | |
ഖാദർ | |
ഖദീജുമ്മ | |
സുഹറാബി | |
നമ്പീശൻ കുട്ടി | |
Main Crew
കഥ സംഗ്രഹം
മലബാർ 1940 കാലഘട്ടം. കരിമ്പാറക്കര എന്ന ഗ്രാമം. മുസ്ലിം മതവിഭാഗം കൂടുതൽ പാർക്കുന്ന ആ ഗ്രാമം തന്റെ വരുതിയിൽ, ചൊല്പടിയിൽ അടിച്ചമർത്തി വച്ചിരിക്കുന്നത് വലിയ മാളിയേക്കൽ സയ്യദ് ബുർഹാനുദ്ദീൻ തങ്ങൾ (നാസർ ) എന്ന ഒരു സ്ത്രീലമ്പടനാണ്. കണ്ണിൽ പെടുന്ന സ്ത്രീകളുമായി ബന്ധത്തിൽ ഏർപ്പെടുക, തന്റെ ഔദാര്യത്തിൽ കഴിയുന്ന ആരെയെങ്കിലും കൊണ്ട് ആ സ്ത്രീകളെ നിക്കാഹ് കഴിപ്പിച്ച് ബന്ധം തുടർന്നു കൊണ്ടു പോകുക എന്നതൊക്കെ അയാളുടെ ഒരു ശീലമാണ്. തങ്ങളുടെ ബീവി ബുവു (ശ്രീ വിദ്യ), വാല്യക്കാരൻ മുനീർ (വിനീത് ) ഇവർക്കും നാട്ടുകാർക്കും ഒക്കെ തങ്ങളുടെ ഈ സ്വഭാവം നന്നായി അറിയാം. സയ്യദ് സറഫുദ്ധീൻ തങ്ങൾ (ജോസ് പെല്ലിശേരി ), അയാളുടെ ഒരു ബന്ധുവും തെറ്റായ ഉപദേശങ്ങളിലൂടെ അയാളെ വഴി തെറ്റിക്കുന്നവനുമാണ്. തങ്ങളുടെ അച്ഛനായ തങ്ങളുപ്പൂപ്പ (തിലകൻ ), അയാളുടെ പ്രവർത്തികൾ ഇഷ്ടപ്പെടാത്തത് കൊണ്ട് വീട്ടിൽ നിന്നും മാറി ഒറ്റയ്ക്ക് ഒരു കുന്നിൻ മുകളിൽ താമസിക്കുന്നു. അദ്ദേഹം ജന്മനാ അന്ധനാണ്, നല്ലൊരു ഗായകനുമാണ്. മുനീർ ഉപ്പൂപ്പായെ കാണാൻ പോകാറുണ്ട്. അവിടെ പോയി ഉപ്പൂപ്പയെ സന്തോഷിപ്പിക്കാൻ തബല വായിക്കാറുണ്ട്.
കബർ കുഴിക്കുന്ന ബീരാൻ (ശ്രീനിവാസൻ ), അവന്റെ ബീവി സുറാബി (രാഗിണി ), അവളുടെ ഉമ്മ ഖദീജ (ശാന്താ ദേവി) എല്ലാവരും തങ്ങളുടെ ദയവിൽ ജീവിക്കുന്നവരാണ്. ബീരാൻ ആ ഗ്രാമത്തിൽ ജനിച്ചവൻ. സുറാബി കൊണ്ടോട്ടിയിൽ നിന്നും വന്നവൾ. മറ്റാരും നോക്കാൻ ഇല്ലാത്തത് കൊണ്ട് അവളുടെ ഉമ്മയും കൂടെ വന്നു താമസമാക്കി. ഉമ്മ ആ ഗ്രാമത്തിന് കൊണ്ടോട്ടി അമ്മയിയായി. ആ ഗ്രാമത്തിൽ തങ്ങളെ എതിർക്കാനും അയാൾക്കെതിരെ ശബ്ദമുയർത്താനും ഒരൊറ്റ ആൾ മാത്രമേ ഉള്ളു- വണ്ടിക്കാരൻ ഖാദർ (മനോജ് കെ ജയൻ ). അവന്റെ ഉമ്മ ആമീനയും (സീനത്ത് ) സഹോദരി ആസിയയും (സോണിയ ) മൂക സാക്ഷികൾ മാത്രം.
തങ്ങളുടെ മൂന്നു കുഞ്ഞുങ്ങൾക്ക് മുനീർ "ജിന്നിന്റെ കഥ" പറഞ്ഞു കൊടുക്കാറുണ്ട്. നീലകണ്ണുകൾ ഉള്ള, ശരീരമാകെ കസ്തൂരി മണക്കുന്ന ജിന്ന്. ഒരു ദിവസം ഓത്ത് പള്ളിയിൽ നിന്നും മടങ്ങുന്ന കുട്ടികൾ ജിന്നിനെ കണ്ടു. അത് സെറീന (മോഹിനി ) ആയിരുന്നു. കൊണ്ടോട്ടി അമ്മായിയെ കാണാൻ ബോംബെയിൽ നിന്നും വന്നതാണ്. അമ്മായിയുടെ നാട് വിട്ട് പോയ മകൻ അലിക്കുട്ടി (നെടുമുടി വേണു)യുടെ മകൾ. അവളുടെ ഉപ്പയും ഉമ്മയും മരിച്ചു പോയി. ആരും ഇല്ലാത്ത അവൾ അമ്മായിയുടെ കൂടെ താമസിക്കാൻ വന്നതാണ്. അലിക്കുട്ടി പാട്ട് പഠിക്കാൻ വേണ്ടി നാട് വിട്ട് പോയതാണ്. പാടാനുള്ള വരം സെറീനയ്ക്കും ലഭിച്ചിരിക്കുന്നു. കുട്ടികൾ മുനീറിനോട് ജിന്നിനെ കണ്ട കാര്യം പറഞ്ഞ് അവനെ ബീരാന്റെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു വരുന്നു. സെറീനയെ കണ്ട മാത്രയിൽ തന്നെ അവന് ഇഷ്ടമായി. സുറാബി അവളെ വഴക്ക് പറയുന്നതും അവളെ കൊണ്ട് പണിയെടുപ്പിക്കുന്നതും ഒന്നും മുനീറിന് ഇഷ്ടപ്പെട്ടില്ല. ഒരിക്കൽ തങ്ങൾ അവളെ കാണാൻ ബീരാന്റെ വീട്ടിൽ എത്തിയപ്പോൾ സെറീന അയാളുടെ കണ്ണിൽപെടാതിരിക്കാൻ ശ്രമിച്ചത് അവൻ ശ്രദ്ധിച്ചു. തന്റെ മനസ്സിലെ മോഹമെല്ലാം അവൻ തങ്ങളുപ്പൂപ്പയോട് പറഞ്ഞു . സെറീന അവനെ ഇഷ്ട്ടപെട്ടത് ഉൾപ്പെടെ.
ഖാദറിന്റെ സഹോദരി ആസിയ ഗർഭിണിയായി. നിക്കാഹ് നടന്നിട്ടില്ല. കാരണക്കാരൻ നമ്പീശൻ കുട്ടി (ഇടവേള ബാബു ). സ്വന്തം പെങ്ങൾ തന്തയില്ലാത്ത കുട്ടിയെ പ്രസവിക്കരുത് എന്ന ചിന്തയിൽ, ഖാദർ തന്റെ സഹോദരിയുടെ നിക്കാഹ് ഒരു ഹിന്ദുവിനെ കൊണ്ട് നടത്തിക്കുവാൻ തയ്യാറായി. പക്ഷെ അവന്റെ സമുദായം അതിനെ ഒന്നടങ്കം എതിർത്തു. നമ്പീശനെ അവർ നാടു കടത്തി. തന്റെ സഹോദരിയുടെ നിക്കാഹ് തടസ്സപ്പെടുന്നതിൽ ക്ഷുഭിതനായ ഖാദർ ആസിയയെയും കൂട്ടി നേരെ പള്ളിയിലേയ്ക്ക് പോയി നിസ്ക്കാരം കഴിഞ്ഞു മടങ്ങുന്ന എല്ലാവരുടെയും മുന്നിൽ വച്ച്, ആസിയ തങ്ങളുടെ മകളാണ് എന്ന സത്യം വെളിപ്പെടുത്തുന്നു. അവളുടെ വാപ്പയാണ് അവളുടെ നിക്കാഹ് നടത്തേണ്ടത് എന്നുകൂടി കൂട്ടിച്ചേർത്തു. ആദ്യം തങ്ങൾ ഒന്ന് ഞെട്ടിയെങ്കിലും പിന്നീട്അവളുടെ പിതൃത്വം ഏറ്റെടുത്തു. അത് മാത്രമല്ല, ഒരു ഹിന്ദുവിനെക്കൊണ്ടല്ല മുസ്ലിം പയ്യനെ കൊണ്ട് അവളെ നിക്കാഹ് കഴിപ്പിക്കും എന്നും പറയുന്നു. അപ്പോൾ പള്ളി മുറ്റത്ത് ഉണ്ടായിരുന്ന മുനീറിനെ കണ്ട തങ്ങൾ, 'ഈ മുനീർ എന്റെ മകൾ ആസിയയെ നിക്കാഹ് ചെയ്യും' എന്ന് പ്രഖ്യാപിക്കുന്നു. മുനീറും ആസിയയും ഖാദറും അത് കേട്ട് സ്തംഭിച്ചു നിന്നു. താൻ ആസിയയെ ഒരു പെങ്ങളെപ്പോലെയാണ് കാണുന്നതെന്നും അത് കൊണ്ട് ഈ നിക്കാഹ് നടക്കാൻ പാടില്ല എന്ന് മുനീർ കരഞ്ഞു കരഞ്ഞു പറഞ്ഞിട്ടും തങ്ങൾ അത് ചെവിക്കൊണ്ടില്ല. നിക്കാഹിനുള്ള ഒരുക്കങ്ങൾ തങ്ങൾ തുടങ്ങിക്കഴിഞ്ഞു. പക്ഷേ അപ്രതീക്ഷിതമായി ഒന്ന് സംഭവിച്ചു. ആസിയ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. അവളുടെ മരണശേഷം ആമീനയും ഖാദറും കരിമ്പാറക്കര ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് ചേക്കേറി. ഇത് ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് മുനീറിനെ ആയിരുന്നു.
വീണ്ടും സെറീനയെ നിക്കാഹ് കഴിക്കാനുള്ള മോഹം മുനീറിലുദിച്ചു. അവൻ തങ്ങൾ ഇല്ലാത്ത ഒരു ദിവസം പർദ്ദ അണിയിച്ച് സെറീനയെ തങ്ങളുടെ ബീവിയെ കാണിക്കാൻ കൂട്ടികൊണ്ട് വന്നു. അവളെ ഇഷ്ടപ്പെട്ട ബീവി തങ്ങളോട് പറഞ്ഞ് അവരുടെ നിക്കാഹ് നടത്തി തരാമെന്ന് വാഗ്ദാനം നൽകി മടങ്ങുമ്പോൾ തങ്ങൾ അവിടെ എത്തി. പർദ്ദ അണിഞ്ഞ സെറീനയെ അയാൾ കണ്ടു. സെറീന അയാളെ കണ്ട് ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ മരവിച്ചു പോയി. തന്റെ വാപ്പ ഉണ്ടായിരുന്ന സമയത്ത് വാപ്പയോടൊപ്പം ബോംബെയിലെ വീട്ടിൽ പാട്ട് കേൾക്കാൻ വന്ന തങ്ങളെ അവൾ തിരിച്ചറിഞ്ഞു. വീണ്ടും അയാളെ ഇവിടെ വച്ച് കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്തോ അവൾ മറക്കാൻ ശ്രമിക്കുന്നത് പോലെ. തങ്ങൾ ബീരാനെ വിളിച്ചു വരുത്തി നിക്കാഹിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കൊള്ളാൻ പറഞ്ഞു. കയ്യിൽ കാശ് ഒന്നും ഇല്ല എന്ന് പറഞ്ഞ് പകച്ചു നിന്ന ബീരാനോട് തങ്ങൾ പറഞ്ഞു, 'നിന്റെ നിക്കാഹ് നടത്തിയത് പോലെ ഇതും ഞാൻ നടത്തും, പണവും ഭൂമിയും നൽകും. സെറീന നല്ല മൊഞ്ചുള്ള പെണ്ണാണ്.' ഇത് കേട്ടപ്പോൾ ബീരാൻ ആകെ വിഷമത്തിലായി. അവൻ നേരെ തങ്ങളുടെ ബീവിയെ ചെന്ന് കണ്ട് കാര്യം പറഞ്ഞു. ബീരാന്റെ നിക്കാഹ് കഴിഞ്ഞ രാത്രി തന്ത്രപൂർവ്വം ബീരാനെ അകറ്റി നിർത്തി മണവറയിൽ കയറി അവന്റെ ബീവിയെ ബലാൽക്കാരം ചെയ്തു തങ്ങൾ. പിന്നീട് ഭൂമിയും പണവും നൽകി. പിന്നെ അത് പതിവായി. മുനീർ മറ്റൊരു ബീരാൻ ആകരുത്. ഈ നിക്കാഹ് നടക്കാൻ പാടില്ല. സഹിക്കെട്ട തങ്ങളുടെ ബീവി അയാളോട് നേരിട്ട് തന്നെ ചോദിച്ചു. അയാളുടെ തന്ത്രം ബീവി അറിഞ്ഞപ്പോൾ അയാൾക്ക് അത് വാശിയായി. എന്നാൽ സെറീനയെ താൻ തന്നെ നിക്കാഹ് കഴിക്കുമെന്ന് തങ്ങൾ പറഞ്ഞു. നിക്കാഹിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മുനീർ അത് പ്രതീക്ഷിച്ചതല്ല. അവൻ ആകെ തളർന്നു. ബീരാൻ എതിർത്തു. പക്ഷെ പണവും ഭൂമിയും കിട്ടുന്നത് കൊണ്ട് സുറാബിക്ക് അത് ഇഷ്ടമായിരുന്നു. താൻ കാരണം വീട്ടുകാർക്ക് നല്ലത് വരുമെന്നുള്ളത് കൊണ്ട് സെറീന നിക്കാഹിനു സമ്മതം മൂളി.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് |