മിഥുൻ രമേഷ്

Midhun Ramesh
Date of Birth: 
തിങ്കൾ, 4 May, 1981
ആർ ജെ 96.7 എഫ് എം
ആലപിച്ച ഗാനങ്ങൾ: 1

മലയാള ചലച്ചിത്ര നടൻ  ടെലിവിഷൻ അവതാരകൻ, റേഡിയോ ജോക്കി. ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചുകൊണ്ടാണ് മിഥുൻ രമേശ് തന്റെ കരിയറിന് തുടക്കമിടുന്നത്. 2000- ത്തിൽ ഫാസിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- ലൂടെയാണ് മിഥുൻ സിനിമാഭിനയത്തിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2004- ൽ പ്രിയദർശൻ - ദിലീപ് സിനിമയായ വെട്ടം- ത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 

ഇരുപത്തിയഞ്ചോളം സിനിമകളിൽ മിഥുൻ വലുതും ചെറുതുമായ വേഷങ്ങളിൽ അഭിനയിച്ചു.  അതിനിടയിൽ  ദുബായിലേക്ക് താമസം മാറിയ മിഥുന്‍ ദുബായ് ഹിറ്റ് എഫ്എമ്മിലൂടെ അവതാരകനായി പ്രേക്ഷകഹൃദയം കൈയ്യടക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി യു എ ഇ സന്ദര്‍ശിച്ച സമയത്ത് ആ പരിപാടിയുടെയും അവതാരകനായിരുന്നു. അതിനുശേഷമാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയുടെ അവതാരകനായി മാറുന്നത്. സ്വതസിദ്ധമായ അവതരണശൈലിയാല്‍ കുറഞ്ഞ സമയംകൊണ്ട് മിഥുന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകനായി. 2020- ൽ ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിൽ നായകനായി അഭിനയിച്ചു.

നർത്തകിയും അഭിനേത്രിയുമായ ലക്ഷ്മി മേനോനാണ് മിഥുൻ രമേശിന്റെ ഭാര്യ. മിഥുൻ - ലക്ഷ്മി ദമ്പതികൾക്ക് ഒരു മകളാണുള്ളത്. പേര് തൻവി.