ജിമ്മി ഈ വീടിന്റെ ഐശ്വര്യം - പ്രൊമോ ഗാനം

കൊരകൊരക്കണ ജിമ്മി...
കുതികുതിക്കണ ജിമ്മി....
കുഴികുഴിക്കണ ജിമ്മി... 
അടപറിക്കണ ജിമ്മി...
മുറുമുറുക്കണ ജിമ്മി... 
മൊടയെടുക്കണ ജിമ്മി...
കൊലകളിക്കണ ജിമ്മി...

ജിമ്മിയിവൻ കെണിയാടാ... 
വാലുവച്ച കെണിയാടാ...
പാത്തിരുന്നു പണിയാടാ... 
ഞാനിവിടെ ബലിയാടാ....
ചുണക്കുട്ടീ... ചിരിപ്പെട്ടി... 
തുടിക്കാണേ പുലിക്കുട്ടി....
വിളിക്കുമ്പോൾ... എനിക്കെന്നും... 
കളിക്കൂട്ടാ... ജിമ്മി...
വരുത്തനാ പൊരുത്തമില്ലെന്നെ..
കടിച്ചിടുന്നവൻ പിരാനാ...
മിടുക്കനാ കടിച്ചിടാനല്ലാ...
അടുത്തതോ മനം തൊടാനായ്....

ജിമ്മിയിവൻ കെണിയാടാ... 
വാലുവച്ച കെണിയാടാ...
പാത്തിരുന്നു പണിയാടാ... 
ഞാനിവിടെ ബലിയാടാ....

കുരു കുരു കുരു കുരു കുരുക്കിൽ... 
അടിമുടിയെന്നേ കുടുക്കും...
തലവരയവനൊടുക്കം...
ഉറപ്പായ് തിരുത്തും...
പൊന്നു ജിമ്മി... ഒന്ന് ചിമ്മി... 
എന്നുമെന്നും കണ്ണിലുണ്ണീ...
പഞ്ഞി പോലെ... നീയുരുമ്മീ... 
എണ്ണിയെണ്ണീ... ഉമ്മ വാങ്ങീ....
ഉറക്കമോ കെടുത്തുമീ കാലൻ...
കുറുക്കനോ നരിക്കിടാവോ...
ഒരിക്കലും മറക്കുവാൻ ആവില്ലെ-
നിക്കവൻ കരുത്തിടാനായ്....

ജിമ്മിയിവൻ കെണിയാടാ... 
വാലുവച്ച കെണിയാടാ...
പാത്തിരുന്നു പണിയാടാ... 
ഞാനിവിടെ ബലിയാടാ....

ഒരു വഴിയിൽ വരുമ്പം... 
അവനെറിയണ ദുരന്തം...
അടവുകളവനെടുത്താൽ...
അടക്കം കണിശം....
പോര് വേണ്ടാ... ചൂര വേണ്ടാ... 
പേടിയാണേ തീരെ വേണ്ടാ....
പേരിനെല്ലാം കാര്യമല്ലേ... 
പാവമെന്നും കാവലില്ലേ...
പടച്ചവൻ വിധിച്ചതാണേലും 
കലിപ്പിനി പൊറുക്കുകില്ലാ...
സഹിച്ചിടാനൊരുക്കമല്ലെങ്കിൽ...
പടിക്കു നീ പുറത്തു പോടാ...

ജിമ്മിയിവൻ കെണിയാടാ... 
വാലുവച്ച കെണിയാടാ...
പാത്തിരുന്നു പണിയാടാ... 
ഞാനിവിടെ ബലിയാടാ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jimmy Ee Veedinte Aiswaryam - Promo Song

Additional Info

Year: 
2019

അനുബന്ധവർത്തമാനം