ദിവ്യ പിള്ള
Divya Pillai
Date of Birth:
Wednesday, 23 November, 1988
ആലപിച്ച ഗാനങ്ങൾ: 1
1988 നവംബർ 23 ന് മാ വേലിക്കര സ്വദേശികളായ നാരായണ പിള്ളയുടെയും ചന്ദ്രികയുടെയും മകളായി ദുബായിൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം എയർലൈൻ സ്റ്റാഫായി ജോലിയിൽ പ്രവേശിച്ചു. അതിനുശേഷമാണ് ദിവ്യ സിനിമയിലേയ്ക്കെത്തുന്നത്. 2015 -ൽ അയാൾ ഞാനല്ല എന്ന സിനിമയിലൂടെയാണ് ദിവ്യ പിള്ള അഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഊഴം - പുതിയ ചിത്രം, മാസ്റ്റർപീസ്, കള എന്നീ ചിത്രങ്ങളുൾപ്പെടെ പത്തിലധികം സിനിമകളിൽ നായികയായി അഭിനയിച്ചു. ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിൽ ദിവ്യ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ അയാൾ ഞാനല്ല | കഥാപാത്രം ഹീര | സംവിധാനം വിനീത് കുമാർ | വര്ഷം 2015 |
സിനിമ ഊഴം | കഥാപാത്രം ഗായത്രി | സംവിധാനം ജീത്തു ജോസഫ് | വര്ഷം 2016 |
സിനിമ മാസ്റ്റർപീസ് | കഥാപാത്രം | സംവിധാനം അജയ് വാസുദേവ് | വര്ഷം 2017 |
സിനിമ സെയ്ഫ് | കഥാപാത്രം നിത്യ | സംവിധാനം പ്രദീപ് കാളിപുരയത്ത് | വര്ഷം 2019 |
സിനിമ എടക്കാട് ബറ്റാലിയൻ 06 | കഥാപാത്രം സമീറ | സംവിധാനം സ്വപ്നേഷ് കെ നായർ | വര്ഷം 2019 |
സിനിമ മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ | കഥാപാത്രം | സംവിധാനം അനീഷ് അൻവർ | വര്ഷം 2019 |
സിനിമ ജിമ്മി ഈ വീടിന്റെ ഐശ്വര്യം | കഥാപാത്രം | സംവിധാനം രാജു ചന്ദ്ര | വര്ഷം 2019 |
സിനിമ കള | കഥാപാത്രം വിദ്യ ഷാജി | സംവിധാനം രോഹിത് വി എസ് | വര്ഷം 2021 |
സിനിമ ഷെഫീക്കിന്റെ സന്തോഷം | കഥാപാത്രം സൈനു | സംവിധാനം അനൂപ് പന്തളം | വര്ഷം 2022 |
സിനിമ ഖജുരാഹോ ഡ്രീംസ് | കഥാപാത്രം | സംവിധാനം മനോജ് വാസുദേവ് | വര്ഷം 2022 |
സിനിമ എതിരെ | കഥാപാത്രം | സംവിധാനം അമൽ കെ ജോബി | വര്ഷം 2022 |
സിനിമ സൈമൺ ഡാനിയൽ | കഥാപാത്രം സ്റ്റെല്ല | സംവിധാനം സാജൻ ആന്റണി | വര്ഷം 2022 |
സിനിമ ഗരുഡൻ | കഥാപാത്രം ഹരിത | സംവിധാനം അരുൺ വർമ്മ | വര്ഷം 2023 |
സിനിമ ജെയിലർ | കഥാപാത്രം | സംവിധാനം സക്കീർ മഠത്തിൽ | വര്ഷം 2023 |
സിനിമ അന്ധകാരാ | കഥാപാത്രം | സംവിധാനം വാസുദേവ് സനൽ | വര്ഷം 2024 |
സിനിമ ബസൂക്ക | കഥാപാത്രം | സംവിധാനം ഡീനോ ഡെന്നിസ് | വര്ഷം 2025 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ജിമ്മി ഈ വീടിന്റെ ഐശ്വര്യം - പ്രൊമോ ഗാനം | ചിത്രം/ആൽബം ജിമ്മി ഈ വീടിന്റെ ഐശ്വര്യം | രചന ജോ പോൾ | സംഗീതം അരുൺ ഡാൻ | രാഗം | വര്ഷം 2019 |
Submitted 9 years 3 months ago by Jayakrishnantu.