ടൈറ്റിൽ ഗാനം - ദുബായ്

ചന്ദ്രക്കല മുത്തം വയ്ക്കും ബുർജ് ഖലീഫ...
ആഴിക്കാറ്റേറ്റു കിടക്കും ഹുറി ദുമൈറാ...
അൽ ജമീലാ... അൽ ജമീലാ... അൽ ജമീലാ...
അറബിക്കടലിന്റെ ഇക്കരെ ദുബായ്...
സുറുമയെഴുതുന്ന സുന്ദരി ദുബായ്...
അറബിക്കടലിന്റെ ഇക്കരെ ദുബായ്...
സുറുമയെഴുതുന്ന സുന്ദരി ദുബായ്...
മത്തു കയറുന്ന അത്തറണിയുന്ന മൊഞ്ചുകാരി ദുബായ്...
അൽ ജമീലാ... അൽ ജമീലാ... 
അൽ ജമീലാ... ദുബായ്...
അൽ ജമീലാ... അൽ ജമീലാ... 
അൽ ജമീലാ... ദുബായ്...

വൻ മിനാരങ്ങൾ മിന്നണ ദുബായ്...
മണല് പൂപ്പായ നെയ്യണ ദുബായ്...
ഊദിലീണങ്ങൾ മീട്ടണ ദുബായ്...
എന്നുമാഘോഷമാക്കണ ദുബായ്...
സ്വന്തമിടമെന്ന പോലെ മറുനാട്ട് വീട് തന്നോൾ ദുബായ്...
പെരുത്തിഷ്ടമാണീ ദുബായ്... 
അൽ ഫനാനാ... അൽ ഫനാനാ... 
അൽ ഫനാനാ... ദുബായ്...
അൽ ഫനാനാ... അൽ ഫനാനാ... 
അൽ ഫനാനാ... ദുബായ്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Title Song - Dubai