ഉത്തമരായവർ

ഉത്തമരായോരെ ഒത്തിണക്കുന്നോരു...
കണ്ടീശർ നാഥനെ വാഴ്‌ത്തിടുവിൻ...
തിമിർത തത്ത തെയ്...
പാരൊന്നാകെയാപദം ചിത്തേ നിരൂപിച്ച് 
വന്നാരേ... വന്നു നിന്നാരെ... 
പുകൾ സാനന്ദം ഘോഷിപ്പിൻ മാലോകരേ...
തിമിർത തത്ത തിമിർത തത്തക തിമിർത തത്ത തെയ്...

മിടുക്കി മന്ദാരക്കിളിയേ... 
അറിഞ്ഞോ വർത്താനം കിളിയേ...
വരുന്നോ പൂഞ്ചേലമ്പിളിയേ....
അണഞ്ഞേ കല്ല്യാണം ഇതിലേ...
പനിനീർപ്പൂവൊടൊത്തവളും... 
അവളെ കെട്ടും സുന്ദരനും...
പനിനീർപ്പൂവൊടൊത്തവളും... 
അവളെ കെട്ടും സുന്ദരനും...
സ്വർഗ്ഗം കൈയിൽ കിട്ടിയ പോൽ...
കനവും കണ്ടേ നിൽപ്പാണേ...
സ്വർഗ്ഗം കൈയിൽ കിട്ടിയ പോൽ...
കനവും കണ്ടേ നിൽപ്പാണേ...
ഹേ... ഹേ... ഓ... ഓ....

കുറിച്ചിട്ടുണ്ടേ നിന്നിണയായ്...
വരേണ്ടോനാരെന്നാദിയിലേ...
അടുപ്പക്കാരും ഉറ്റവരും... 
നിരന്നിട്ടുണ്ടേ ഇന്നിവിടേ...
കുറിച്ചിട്ടുണ്ടേ നിന്നിണയായ്...
വരേണ്ടോനാരെന്നാദിയിലേ...
അടുപ്പക്കാരും ഉറ്റവരും... 
നിരന്നിട്ടുണ്ടേ ഇന്നിവിടേ...
പെണ്ണിൻ നീല കണ്മുനകൾ... 
മധുരം തേകി പകരുന്നേ...
പെണ്ണിൻ നീല കണ്മുനകൾ... 
മധുരം തേകി പകരുന്നേ...
ശലഭ തേരിൽ രണ്ടാളും... 
ഏദൻ മുറ്റത്തെത്തുന്നേ...
ശലഭ തേരിൽ രണ്ടാളും... 
ഏദൻ മുറ്റത്തെത്തുന്നേ...

മിടുക്കി മന്ദാരക്കിളിയേ... 
അറിഞ്ഞോ വർത്താനം കിളിയേ...
വരുന്നോ പൂഞ്ചേലമ്പിളിയേ....
അണഞ്ഞേ കല്ല്യാണം ഇതിലേ...

ഇണക്കി ഒറ്റച്ചില്ലയിലേ... 
ഇളംതേൻ കൂട്ടിൽ എഴഴകിൽ...
തരുന്നു സ്നേഹത്തിൻ വനിയിൽ... 
പറക്കാൻ സങ്കൽപ്പച്ചിറകും....
ഇണക്കി ഒറ്റച്ചില്ലയിലേ... 
ഇളംതേൻ കൂട്ടിൽ എഴഴകിൽ...
തരുന്നു സ്നേഹത്തിൻ വനിയിൽ... 
പറക്കാൻ സങ്കൽപ്പച്ചിറകും....
വിടരും പുത്തൻ കണ്ണുകളായ്... 
അവളുണ്ടല്ലോ നിന്നുയിരിൽ...
വിടരും പുത്തൻ കണ്ണുകളായ്... 
അവളുണ്ടല്ലോ നിന്നുയിരിൽ...
തണലായ്‌ പൂക്കും പൂമരമായ്... 
അവനുണ്ടല്ലോ നിൻ വഴിയിൽ....
തണലായ്‌ പൂക്കും പൂമരമായ്... 
അവനുണ്ടല്ലോ നിൻ വഴിയിൽ....

മിടുക്കി മന്ദാരക്കിളിയേ... 
അറിഞ്ഞോ വർത്താനം കിളിയേ...
വരുന്നോ പൂഞ്ചേലമ്പിളിയേ....
അണഞ്ഞേ കല്ല്യാണം ഇതിലേ...
പാരൊന്നാകെയാപദം ചിത്തേ നിരൂപിച്ച് 
വന്നാരേ... വന്നു നിന്നാരെ... 
പുകൾ സാനന്ദം ഘോഷിപ്പിൻ മാലോകരേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Uthamarayavar

Additional Info

Year: 
2019

അനുബന്ധവർത്തമാനം