shyamapradeep

shyamapradeep's picture

എന്റെ പ്രിയഗാനങ്ങൾ

  • കരിവരിവണ്ടുകൾ കുറുനിരകൾ

    കരിവരിവണ്ടുകള്‍ കുറുനിരകള്‍
    കുളിര്‍നെറ്റി മുകരും ചാരുതകള്‍
    മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
    നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

    മാന്തളിരധരം കവിളുകളിൽ
    ചെന്താമരവിടരും ദളസൗഭഗം
    കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
    മധുമന്ദഹാസത്തിന്‍ വാഹിനികള്‍

    ശംഖോടിടഞ്ഞ ഗളതലമോ
    കൈകളോ ജലപുഷ്പവളയങ്ങളോ
    നിറമാറില്‍ യൗവ്വനകലശങ്ങള്‍
    മൃദുരോമരാജിതന്‍ താഴ്വരകള്‍

    അരയാലിന്നിലകളോ അണിവയറോ
    ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ
    പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
    നാഭീതടവന നീലിമയോ

    പിന്നഴകോ മണിത്തംബുരുവോ
    പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ
    മാഹേന്ദ്രനീല ദ്യുതി വിടര്‍ത്തും
    ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
    നീ സുരസുന്ദരീ നീ സുരസുന്ദരി

  • ശ്രീ വല്ലഭ ശ്രീവത്സാങ്കിത

    ശ്രീവല്ലഭ ശ്രീവത്സാങ്കിത
    ശ്രീവൈകുണ്ഠപതേ
    ശ്രീപാദം കൈതൊഴുന്നേന്‍ ഞാന്‍
    ശ്രീപത്മനാഭഹരേ
    (ശ്രീവല്ലഭ.. )

    വിളിച്ചാല്‍ വിളിപ്പുറത്തങ്ങയെ വരുത്തുവാന്‍
    വില്വമംഗലമല്ലാ - ഞാനൊരു
    വില്വമംഗലമല്ല
    മനസ്സിന്‍ ചിരട്ടയില്‍ നേദിക്കുവാനൊരു
    മണിക്കണ്ണിമാങ്ങയുമില്ലാ - ഒരു
    മണിക്കണ്ണിമാങ്ങയുമില്ലാ
    (ശ്രീവല്ലഭ.. )

    സ്വരങ്ങള്‍ കര്‍ണ്ണാമൃതങ്ങളായ് മാറ്റുവാന്‍
    സ്വാതിതിരുനാളല്ലാ- ഞാനൊരു
    സ്വാതിതിരുനാളല്ലാ
    ഉഷസ്സില്‍ തിരുമുന്‍പില്‍
    കാഴ്ചവെയ്ക്കാനൊരു
    തിരുനാമകീര്‍ത്തനമില്ലാ - ഒരു
    തിരുനാമകീര്‍ത്തനമില്ലാ
    (ശ്രീവല്ലഭ.. )

  • എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ്‌ ഞാനുയരാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    തൂമിഴി താമര പൂവിതൾത്തുമ്പിലെ തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ

    പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    നിന്നിൽ ... എന്നും ... പൗർണ്ണമി വിടർന്നേനേ..

  • രാജീവ നയനേ നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ (2)

    ആയിരം ചുംബന സ്മൃതിസുമങ്ങൾ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ

     

    എൻ പ്രേമഗാനത്തിൻ ഭാവം

    നിൻ നീലക്കൺപീലിയായി (2)

    എൻ കാവ്യശബ്ദാലങ്കാരം

    നിൻ നാവിൽ കിളികൊഞ്ചലായി

    നിൻ നാവിൽ കിളികൊഞ്ചലായി

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ

    രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ

     

    ഉറങ്ങുന്ന ഭൂമിയെ നോക്കി

    ഉറങ്ങാത്ത നീലാംബരം പോൽ

    അഴകേ നിൻ കുളിർമാല ചൂടി അരികത്തുറങ്ങാതിരിക്കാം അരികത്തുറങ്ങാതിരിക്കാം

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ രാരീരരാരോ രാരിരരോ രാരിരരാരോ രാരിരരോ

  • ആ നിമിഷത്തിന്റെ നിർവൃതിയിൽ

    ആ..ആ...ആ...
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആയിരം ഉന്മാദരാത്രികള്‍ തന്‍ ഗന്ധം
    ആത്മദളത്തില്‍ തുളുമ്പി...
    ആത്മദളത്തില്‍ തുളുമ്പി...
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി...

    നീയുറങ്ങുന്ന നിരാലംബശയ്യയില്‍
    നിര്‍നിദ്രമീ ഞാനൊഴുകീ.....ആ......(2)
    രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
    പൂവിലെന്‍ നാദം മെഴുകി..
    അറിയാതെ...നീയറിയാതെ... 
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
                                                          
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    മനം ആരഭി തന്‍ പദമായി (2)
    ദാഹിക്കുമെന്‍ ജീവതന്തുക്കളില്‍ 
    നവ്യ ഭാവ  മരന്ദം വിതുമ്പി (2)
    താഴ്‌വരയില്‍ നിന്റെ പുഷ്‌പതല്‍പ്പങ്ങളില്‍
    താരാട്ടു പാട്ടായ്‌ ഒഴുകീ
    ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    അറിയാതെ...നീയറിയാതെ...

    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    മനം ആരഭി തന്‍ പദമായി.....
    .

  • ഉറങ്ങാൻ കിടന്നാൽ

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    കനകം വിളയും ചിരിയുടെ മുത്തുകള്‍
    കളയരുതേ വെറുതെ
    ഒരു മുത്തുമായാ മുത്തുകള്‍ കോര്‍ത്തെന്‍
    അധരത്തില്‍ ചാര്‍ത്തുക നീ
    തഴുകുംനേരം തങ്കമേ നീ തളിര്‍ലതയായ് മാറും
    എന്റെ വിരിമാറില്‍ മുഖം ചേര്‍ത്താല്‍
    നീയൊരു വനമല്ലികയാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    മധുരം മലരും കവിളിലെ അരുണിമ
    മായരുതേ വെറുതെ
    ഒരു ലജ്ജയാല്‍ അത് ചാലിച്ചിന്നെന്‍
    തൊടുകുറിയാക്കുക നീ
    വിളമ്പുംനേരം കണ്മണീ നീ തുളുമ്പും കുടമാകും
    നിന്റെ മൃദുല പൂവിരല്‍
    തൊട്ടാല്‍ നീരും പാലമൃതായ് തീരും

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

  • തിരുവോണപ്പുലരിതൻ

    ആ...ഓ..
    തിരുവോണപ്പുലരിതൻ
    തിരുമുൽക്കാഴ്ച വാങ്ങാൻ
    തിരുമുറ്റമണിഞ്ഞൊരുങ്ങീ
    തിരുമേനിയെഴുന്നെള്ളും സമയമായീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ

    ഉത്രാടപ്പൂക്കുന്നിന്നുച്ചിയിൽ പൊൻവെയിൽ
    ഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീ
    കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
    കോമളബാലനാം ഓണക്കിളി
    ഓണക്കിളീ ഓണക്കിളി 
    (തിരുവോണ...)

    കാവിലെ പൈങ്കിളി പെണ്ണുങ്ങൾ
    കൈകൊട്ടി പാട്ടുകൾ പാടിടുന്നു
    പാട്ടുകൾ പാടിടുന്നൂ
    ഓണവില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു
    പൂവിളിത്തേരുകൾ പാഞ്ഞിടുന്നു
    പാഞ്ഞിടുന്നൂ പാഞ്ഞിടുന്നു
    (തിരുവോണ...)

  • മരാളികേ മരാളികേ

    മരാളികേ മരാളികേ മാനത്തെ മാലാഖ ഭൂമിയിൽ വളർത്തും മരാളികേ മധുരത്തിൽ പൊതിഞ്ഞൊരു രഹസ്യം ഒരു രഹസ്യം (മരാളികേ..) സ്വർണ്ണനൂൽ വല വീശിപ്പിടിക്കും നിന്നെ സ്വപ്നമാം പൊയ്കയിൽ ഞാൻ വളർത്തും നീ കുളിക്കും കടവിന്നരികിൽ നീ കുളിക്കും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ സ്വർഗ്ഗസൗന്ദര്യമാസ്വദിക്കാനൊരു ചെന്താമരയായ് ഞാൻ വിടരും (മരാളികേ..) മിന്നുനൂൽ കഴുത്തിൽ ചാർത്തും സ്ത്രീധനം എൻ മനോരാജ്യങ്ങളായിരിക്കും നീയുറങ്ങും കടവിന്നരികിൽ നീയുറങ്ങും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ ദിവ്യതാരുണ്യം വാരിപ്പുണർന്നൊരു പൊന്നോളമായ് ഞാനൊഴുകി വരും (മരാളികേ...)

  • മോഹവീണതൻ തന്തിയിലൊരു

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ
    (മോഹവീണ..)

    എത്ര വർണ്ണം കലർന്നു കാണുമീ
    ചിത്രപൂർണ്ണിമ തീരുവാൻ
    നാദമെത്ര തകർന്നു കാണുമീ
    രാഗമാലിക മീട്ടുവാൻ

    സംഗമസ്ഥാനമെത്തുകില്ലെന്റെ
    സർഗ്ഗസംഗീത ഗംഗകൾ
    തൊട്ടു പോയാൽ തകർന്നു പോമെന്റെ
    ഹൃത്തിലെ നാദ തന്ത്രികൾ

    വീണയായ് പുനർജനിച്ചെങ്കിൽ
    വീണ പൂവിന്റെ വേദന
    നിത്യതയിൽ ഉയിർത്തെണീറ്റെങ്കിൽ
    മൃത്യു പുൽകിയ ചേതന

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ

  • സരസ്വതീയാമം കഴിഞ്ഞൂ

    സരസ്വതീയാമം കഴിഞ്ഞൂ ഉഷസ്സിൻ
    സഹസ്രദളങ്ങള്‍ വിരിഞ്ഞൂ
    വെണ്‍കൊറ്റക്കുട ചൂടും മലയുടെ മടിയില്‍
    വെളിച്ചം ചിറകടിച്ചുണര്‍ന്നു
    സരസ്വതീയാമം കഴിഞ്ഞൂ

    അഗ്നികിരീടം ചൂടി അശ്വാരൂഢനായി
    അഗ്നികിരീടം ചൂടി അശ്വാരൂഢനായി -കാലം
    അങ്കം ജയിച്ചുവന്ന തറവാട്ടില്‍
    ഇതുവഴി തേരില്‍ വരും ഉഷസ്സേ
    ഇവിടത്തെ അസ്ഥിമാടം സ്പന്ദിക്കുമോ
    സ്പന്ദിക്കുമോ (സരസ്വതീയാമം..)

    മുത്തുടവാള്‍മുനയാലേ നെറ്റിയില്‍
    കുങ്കുമംചാര്ത്തി -കൈരളി
    കച്ചമുറുക്കിനിന്ന കളരികളില്‍
    നിറകതിര്‍ വാരിത്തൂകും ഉഷസ്സേ
    ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ
    ബാല്യമുണ്ടോ (സരസ്വതീയാമം..)

Entries

Post date
Artists പ്രജിത്ത് രവീന്ദ്രൻ വെള്ളി, 19/01/2024 - 10:43
Artists പ്രജിത്ത് രവീന്ദ്രൻ വെള്ളി, 19/01/2024 - 10:42
ബാനർ രുദ്രേശ്വർ പ്രൊഡക്ഷൻ വെള്ളി, 19/01/2024 - 10:40
Artists തന്ത്ര മീഡിയ വെള്ളി, 19/01/2024 - 00:25
Film/Album മൈ 3 വെള്ളി, 19/01/2024 - 00:21
Artists അമൽ കാനത്തൂർ വെള്ളി, 19/01/2024 - 00:21
Artists രാജൻ കടക്കാട് വെള്ളി, 19/01/2024 - 00:16
Artists ഗംഗാധരൻ പയ്യന്നൂർ വെള്ളി, 19/01/2024 - 00:12
Artists അബ്സർ അബു വെള്ളി, 19/01/2024 - 00:10
Artists ഗിരീഷ് കണ്ണാടിപ്പറമ്പ് വെള്ളി, 19/01/2024 - 00:05
ബാനർ സ്റ്റാർ ഏയ്റ്റ് മൂവീസ് വെള്ളി, 19/01/2024 - 00:02
Artists വിഷ്ണു അഴീക്കൽ വെള്ളി, 12/01/2024 - 18:09
Artists നേഹ നസ്നീൻ വെള്ളി, 12/01/2024 - 18:03
Film/Album ഖൽബ് വെള്ളി, 12/01/2024 - 17:56
Artists കരീം മേപ്പടി വെള്ളി, 12/01/2024 - 17:40
Artists ടിന്റോ പി ദേവസ്യ വെള്ളി, 12/01/2024 - 17:39
Artists റസൽ കരിം വെള്ളി, 12/01/2024 - 17:37
Film/Album മലയാളി ഫ്രം ഇന്ത്യ വ്യാഴം, 11/01/2024 - 18:36
Artists ബോസ് മാലം വ്യാഴം, 11/01/2024 - 18:21
Artists ഡോ ജോജി ജോഷ്വാ ഫിലിപ്പോസ് വ്യാഴം, 11/01/2024 - 18:14
Film/Album ആദച്ചായി വ്യാഴം, 11/01/2024 - 18:05
Artists സാജു രാമൻചിറ വ്യാഴം, 11/01/2024 - 18:04
Artists ഡോ ഫിലിപ്പോസ് ജോഷ്വാ വ്യാഴം, 11/01/2024 - 17:51
Artists വർക്കല ജി ആർ എഡ്വിൻ വ്യാഴം, 11/01/2024 - 17:48
Artists സിജി ജോസഫ് വ്യാഴം, 11/01/2024 - 17:43
Artists ഡോ ബിനോയ് ജി റസ്സൽ വ്യാഴം, 11/01/2024 - 17:39
Film/Album കെടാവിളക്ക് ബുധൻ, 10/01/2024 - 22:31
Artists ഗോകുൽ പണിക്കർ ബുധൻ, 10/01/2024 - 22:29
Artists സജീവ് പുത്തൂർ ബുധൻ, 10/01/2024 - 22:27
Artists ദർശൻ ബുധൻ, 10/01/2024 - 22:23
Artists ഡോ ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട് ബുധൻ, 10/01/2024 - 22:21
Artists സുധീർ സി ബി ബുധൻ, 10/01/2024 - 22:18
ബാനർ യദു ഫിലിം ഫാക്ടറി ബുധൻ, 10/01/2024 - 22:16
Artists മുഹമ്മദ് റഫീഖ് ബുധൻ, 10/01/2024 - 22:05
Film/Album നിയതി CC1/2024 ബുധൻ, 10/01/2024 - 22:00
Artists മാജിക് മൊമന്റ്സ് ബുധൻ, 10/01/2024 - 21:59
Artists ശരണ്യ പാനാട്ട് ബുധൻ, 10/01/2024 - 21:56
Artists ശ്രീജിത്ത് രാം ബുധൻ, 10/01/2024 - 21:52
Artists തസ്നിം അസീസ് ബുധൻ, 10/01/2024 - 21:50
Artists മാർട്ടിൻ ബേസിൽ ബുധൻ, 10/01/2024 - 21:47
Artists ഷൈജി ജോസഫ് ബുധൻ, 10/01/2024 - 21:46
Artists രാഹുൽ സൂര്യൻ ബുധൻ, 10/01/2024 - 21:44
Artists ആദിത്യൻ വലപ്പാട് ബുധൻ, 10/01/2024 - 21:42
Artists സന്തോഷ് കട്ടപ്പന ബുധൻ, 10/01/2024 - 21:16
Artists റെൻസൺ തോമസ് ബുധൻ, 10/01/2024 - 21:14
Artists രാജീവ് ഗോപി ബുധൻ, 10/01/2024 - 21:07
Artists അഭിനവ് ശിവൻ ബുധൻ, 10/01/2024 - 21:05
Artists ബാലു നീലംപേരൂർ ബുധൻ, 10/01/2024 - 21:04
Film/Album അഞ്ചാംവേദം ബുധൻ, 10/01/2024 - 20:21
Artists ശരത്ത് പ്രസാദ് വി കെ ബുധൻ, 10/01/2024 - 20:20

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
അഭിനവജീവിത നാടകത്തിൽ ചൊവ്വ, 04/10/2016 - 19:12 വീഡിയോ ചേ൪ത്തു
ആദാമിന്റെ സന്തതികൾ ചൊവ്വ, 04/10/2016 - 19:33 വീഡിയോ ചേ൪ത്തു
ഒരു ചുംബനം ചൊവ്വ, 04/10/2016 - 19:55 വീഡിയോ ചേ൪ത്തു
ഓടക്കുഴൽ വിളി മേളം കേട്ടാൽ ചൊവ്വ, 04/10/2016 - 20:04 വീഡിയോ ചേ൪ത്തു
വരില്ലെന്നു ചൊല്ലുന്നു വേദന ചൊവ്വ, 04/10/2016 - 20:31 വീഡിയോ ചേ൪ത്തു
ഉദയസൗഭാഗ്യതാരകയോ ചൊവ്വ, 04/10/2016 - 21:05 വീഡിയോ ചേ൪ത്തു
കൊച്ചുരാമാ കരിങ്കാലീ ചൊവ്വ, 04/10/2016 - 21:25 ഗായിക തിരുത്തി വീഡിയോ ചേ൪ത്തു
കാട്ടരുവി ചിലങ്ക കെട്ടി ചൊവ്വ, 04/10/2016 - 21:39 വരികൾ, വീഡിയോ ചേ൪ത്തു
അന്തിവിളക്ക് പ്രകാശം ചൊവ്വ, 04/10/2016 - 21:54 വീഡിയോ ചേ൪ത്തു
മറക്കാനും പിരിയാനും ചൊവ്വ, 04/10/2016 - 22:59 Lyricist തിരുത്തി വീഡിയോ ചേ൪ത്തു
കാളിന്ദി തടത്തിലെ രാധ ചൊവ്വ, 04/10/2016 - 23:18 വരികൾ തിരുത്തി വീഡിയോ ചേ൪ത്തു
കാളിന്ദി തടത്തിലെ രാധ ബുധൻ, 05/10/2016 - 09:26 music തിരുത്തി
കണ്ണുകൾ കരിങ്കൂവളപ്പൂക്കൾ ബുധൻ, 05/10/2016 - 09:38 music തിരുത്തി വീഡിയോ ചേർത്തു
ഈരേഴുലകവും നിറഞ്ഞിരിക്കും ബുധൻ, 05/10/2016 - 09:48 Title, singer തിരുത്തി
കരകവിയും കിങ്ങിണിയാറിൻ തീരത്ത് ബുധൻ, 05/10/2016 - 10:04 വരികൾ തിരുത്തി
ആകാശഗംഗയിൽ ഞാനൊരിക്കൽ ബുധൻ, 05/10/2016 - 18:19 വീഡിയോ ചേ൪ത്തു
പതിനേഴോ പതിനെട്ടോ ബുധൻ, 05/10/2016 - 18:38 വീഡിയോ ചേ൪ത്തു
അടുത്ത ലോട്ടറി നറുക്കു വല്ലതും ബുധൻ, 05/10/2016 - 18:56 Singer തിരുത്തി വീഡിയോ ചേ൪ത്തു
കൃഷ്ണ ദയാമയ ബുധൻ, 05/10/2016 - 19:07 വീഡിയോ ചേ൪ത്തു
എല്ലാമറിഞ്ഞവൻ നീ മാത്രം ബുധൻ, 05/10/2016 - 19:21 വീഡിയോ ചേ൪ത്തു
അമ്പിളി വിടരും ബുധൻ, 05/10/2016 - 20:23
എൻ ചുണ്ടിൽ രാഗനൊമ്പരം ബുധൻ, 05/10/2016 - 20:36 വരികൾ ചേ൪ത്തു വീഡിയോ ചേ൪ത്തു
ആരോടും മിണ്ടാത്ത ഭാവം ബുധൻ, 05/10/2016 - 21:07 പുതിയ ലിറിക് ചേ൪ത്തു
കാരിരുമ്പാണി പഴുതുള്ള ബുധൻ, 05/10/2016 - 21:18 പുതിയ ലിറിക് ചേ൪ത്തു
സ്വർഗ്ഗത്തിലല്ലോ വിവാഹം ബുധൻ, 05/10/2016 - 22:51 വരികൾ തിരുത്തി വീഡിയോ ചേ൪ത്തു
കലയുടെ ദേവി ബുധൻ, 05/10/2016 - 23:04 വീഡിയോ ചേ൪ത്തു
ചാലേ ചാലിച്ച ചന്ദനഗോപിയും ബുധൻ, 05/10/2016 - 23:14 വീഡിയോ ചേ൪ത്തു
എന്റെ മകൻ കൃഷ്ണനുണ്ണി ബുധൻ, 05/10/2016 - 23:25 വീഡിയോ ചേ൪ത്തു
കാളമേഘത്തൊപ്പി വെച്ച വ്യാഴം, 06/10/2016 - 10:30 വീഡിയോ ചേ൪ത്തു
ഹൃദയത്തിൽ നിറയുന്ന വ്യാഴം, 06/10/2016 - 10:40 വീഡിയോ ചേ൪ത്തു
കാണാക്കുയിലേ (മഴവിൽക്കൊടികാവടി) വ്യാഴം, 06/10/2016 - 10:52
ശാരികേ എൻ ശാരികേ വ്യാഴം, 06/10/2016 - 11:02
ശാരികേ എൻ ശാരികേ (മാതളപ്പൂപോലൊരു) വ്യാഴം, 06/10/2016 - 11:04
ഹൃദയം മായാമധുപാത്രം വ്യാഴം, 06/10/2016 - 12:26 പുതിയ ലിറിക് ചേ൪ത്തു
ആലോലനീലവിലോചനങ്ങൾ വ്യാഴം, 06/10/2016 - 12:45 വീഡിയോ ചേ൪ത്തു
ഇന്നത്തെ മോഹനസ്വപ്നങ്ങളേ വ്യാഴം, 06/10/2016 - 12:57 വീഡിയോ ചേ൪ത്തു
അണ്ണാർക്കണ്ണാ വ്യാഴം, 06/10/2016 - 14:35 വീഡിയോ ചേ൪ത്തു
പതിവ്രതയാകണം വ്യാഴം, 06/10/2016 - 14:57 പുതിയ ലിറിക് ചേ൪ത്തു
വൃന്ദാവനത്തിലെ കണ്ണാ വ്യാഴം, 06/10/2016 - 15:17 Lyricist, music, video added
സ്ത്രീയേ നീയൊരു സുന്ദരകാവ്യം വ്യാഴം, 06/10/2016 - 15:39 വീഡിയോ ചേ൪ത്തു
മുരളികയൂതുന്ന വ്യാഴം, 06/10/2016 - 15:50 വീഡിയോ ചേ൪ത്തു
ആശിച്ച കടവിൽ വ്യാഴം, 06/10/2016 - 16:05 വീഡിയോ ചേ൪ത്തു
പേരാറിൻ തീരത്തോ വ്യാഴം, 06/10/2016 - 22:05 Music തിരുത്തി, വരികൾ, വീഡിയോ ചേ൪ത്തു
ചന്ദനക്കുറിചാര്‍ത്തി വ്യാഴം, 06/10/2016 - 22:21 ഗായകൻ ചേ൪ത്തു
മധുരമീനാക്ഷി അനുഗ്രഹിക്കും വ്യാഴം, 06/10/2016 - 22:44 വീഡിയോ ചേ൪ത്തു
സ്വർണ്ണപൂഞ്ചോല വ്യാഴം, 06/10/2016 - 23:04 വീഡിയോ ചേ൪ത്തു
ദൈവമേ ദീപമേ വ്യാഴം, 06/10/2016 - 23:42 പുതിയ ലിറിക് ചേ൪ത്തു
അനുരാഗനർത്തനത്തിൻ അരങ്ങേറ്റം വെള്ളി, 07/10/2016 - 11:40
പൂമരപ്പൊത്തിലെ താമരക്കുരുവീ വെള്ളി, 07/10/2016 - 15:15 വീഡിയോ ചേ൪ത്തു
ആ നിമിഷത്തിന്റെ വെള്ളി, 07/10/2016 - 15:46 പുതിയ ലിറിക് ചേ൪ത്തു

Pages