മധുരമീനാക്ഷി അനുഗ്രഹിക്കും

മധുരമീനാക്ഷി അനുഗ്രഹിക്കും
മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും
നിർമ്മല സ്നേഹത്തിൻ പൂജാവീഥിയിൽ
എന്റെ സങ്കല്പങ്ങൾ തേർതെളിക്കും
മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും

പൂവിടാൻ ദാഹിച്ചൊരെന്റെ തൈമുല്ലയിൽ 
പുലരിയിലിന്നൊരു പൂ വിരിഞ്ഞൂ എന്നാത്മദാഹത്തിൻ ബിന്ദുവാണാമലർ എൻജന്മസാഫല്യ കാന്തിയല്ലോ
മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും 

എത്ര ജന്മങ്ങൾ കഴിഞ്ഞാലുമീ സത്യ-
രക്ത ബന്ധത്തിൻ ചിറകുകളിൽ
നമ്മളിൽ മിന്നുന്ന ധന്യമാം ചൈതന്യം
ഒന്നായി നിൽക്കാൻ കൊതിക്കുന്നു ഞാൻ 

മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും
നിർമ്മല സ്നേഹത്തിൻ പൂജാവീഥിയിൽ
എന്റെ സങ്കല്പങ്ങൾ തേർതെളിക്കും
മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
madhurameenakshi anugrahikkum

Additional Info

അനുബന്ധവർത്തമാനം