കണ്ണാടിവിളക്കുമായ്
കണ്ണാടിവിളക്കുമായ് കാഞ്ചനക്കുടയുമായ്
പൗര്‍ണ്ണമിസുന്ദരി വന്നിറങ്ങീ
വിണ്ണിലെ മാദക മണിയറശയ്യയില്‍
വിണ്ണിലെ മാദക മണിയറശയ്യയില്‍
വെണ്‍മേഘമിഥുനങ്ങളുറങ്ങീ
ഉറങ്ങീ - ഉറങ്ങീ - പുണര്‍ന്നുറങ്ങീ
കണ്ണാടിവിളക്കുമായ് കാഞ്ചനക്കുടയുമായ്
പൗര്‍ണ്ണമിസുന്ദരി വന്നിറങ്ങീ
കയ്യെത്തും കൊമ്പിലെ ചെമ്പകപ്പൂവേ നിന്‍
കതിര്‍വാരിച്ചൂടുവാന്‍ മോഹം
ഈ വെണ്ണിലാവിന്റെ പാദസരം ചാര്‍ത്തി
ഈ വെണ്ണിലാവിന്റെ പാദസരം ചാര്‍ത്തി
ആലോലമാടുവാന്‍ മോഹം
കണ്ണാടിവിളക്കുമായ് കാഞ്ചനക്കുടയുമായ്
പൌര്‍ണ്ണമിസുന്ദരി വന്നിറങ്ങീ
പാലപ്പൂക്കാടുകള്‍ പൂമണം ചൊരിയുന്ന
പാതിരാതെന്നലിന്‍ കുളിരില്‍
ഈ രാഗസ്വപ്നത്തിന്‍ ഗോപുരമഞ്ചലില്‍
ഈ രാഗസ്വപ്നത്തിന്‍ ഗോപുരമഞ്ചലില്‍
താരാട്ടിയുറക്കുവാന്‍ മോഹം നിന്നെ
താരാട്ടിയുറക്കുവാന്‍ മോഹം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kannaadivilakkumaay
Additional Info
ഗാനശാഖ: