ദൈവമേ ദീപമേ
ദൈവമേ... ദീപമേ...
മറഞ്ഞു പോയൊരെന്‍ ദൈവമേ
പൊലിഞ്ഞ സ്നേഹത്തിന്‍ ദീപമേ
മറഞ്ഞു പോയൊരെന്‍ ദൈവമേ
പൊലിഞ്ഞ സ്നേഹത്തിന്‍ ദീപമേ
അവിടുന്നെന്‍ ദുഖം കാണുമോ -
അകലെയെന്‍ വിളി കേള്‍ക്കുമോ
ദൈവമേ.. ദീപമേ...
നിറഞ്ഞ സൌഭാഗ്യമേടയില്‍ അച്ഛന്‍
കനിഞ്ഞു നല്‍കിയ ജീവിതം
നിറഞ്ഞ സൌഭാഗ്യമേടയില്‍ അച്ഛന്‍
കനിഞ്ഞു നല്‍കിയ ജീവിതം
ഉരുകിത്തീരുകയായിതാ നീ
വിളക്കിലെ തിരി പോലവേ
ദൈവമേ.. ദീപമേ..
തകരുമെന്‍ മനം താങ്ങുവാന്‍ ശക്തി
തരിക വാത്സല്യവാനമേ
തകരുമെന്‍ മനം താങ്ങുവാന്‍ ശക്തി
തരിക വാത്സല്യവാനമേ
കനകത്തിന്‍ നിറം പൂശി ഞാന്‍ എന്നും
പൊതിഞ്ഞു വെയ്ക്കാമെന്‍ ഗദ്ഗദം
ദൈവമേ.. ദീപമേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
daivame deepame
Additional Info
Year:
1974
ഗാനശാഖ: