പതിവ്രതയാകണം പത്നി

പതിവ്രതയാകണം പത്നി എന്നാലവള്‍
പാവയാകണമോ - പുരുഷനു
പാവയാകണമോ
പതിവ്രതയാകണം പത്നി എന്നാലവള്‍
പാവയാകണമോ - പുരുഷനു
പാവയാകണമോ

അവതാരപുരുഷന്റെ അന്ത:പുരത്തിലും
അപമാനിതയായ് പോയൊരുവള്‍
അഭയത്തിനര്‍പ്പിച്ച അത്ഭുതനിമിഷത്തില്‍
അവനീ ഹൃദയം പിളര്‍ന്നില്ലേ
അബലാബലം അന്നറിഞ്ഞില്ലേ അന്നറിഞ്ഞില്ലേ
പതിവ്രതയാകണം പത്നി എന്നാലവള്‍
പാവയാകണമോ - പുരുഷനു
പാവയാകണമോ

ശിവശക്തികലയുടെ കൊടിമരക്കീഴിലെ
അര്‍ദ്ധനാരീശ്വര വിഗ്രഹങ്ങള്‍
അനുഗ്രഹമരുളാന്‍ പ്രതിഷ്ഠിച്ചവരുടെ
ആത്മാര്‍ത്ഥതയിന്നെവിടെപ്പോയ്
ആത്മബോധമിന്നെവിടെപ്പോയ്
ആത്മാര്‍ഥതയെവിടെ ആത്മബോധമെവിടെ
ആത്മാര്‍ഥതയെവിടെ ആത്മബോധമെവിടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pathivrathayakanam

Additional Info

Year: 
1973

അനുബന്ധവർത്തമാനം