മഞ്ഞിൽ നീരാടും

മഞ്ഞിൽ നീരാടും ചന്ദനലതയോ
മന്ദഹസിക്കും ചന്ദ്രികക്കതിരോ ...
മനോഹരീ നീ മാരകൽപ്പനയോ
മലയാളത്തിൻ കാവ്യഭംഗിയോ....
മഞ്ഞിൽ നീരാടും ചന്ദനലതയോ

രാജസാരസ നർത്തനമാടുന്നു
രാഗഭാവനാ ഹൃദയവേദിയിൽ..
ഓരോ പീലിയും വിടരും നേരം..
ഒരു മിഴി മാത്രം തെളിയുകയായ്.. നിൻ
കരിമിഴി മാത്രം തെളിയുകയായ്...
മഞ്ഞിൽ നീരാടും ചന്ദനലതയോ

രാജകദംബം പൂത്തുലയുന്നു
രാജീവനയനേ നാം വലയുന്നു..
ഗീതഗോവിന്ദ ഗീതങ്ങൾ പാടി
പാതയിലാടുന്നു പൂന്തെന്നൽ.. നിൻ
പൂമേനി തഴുകുന്നു പൂന്തെന്നൽ...

മഞ്ഞിൽ നീരാടും ചന്ദനലതയോ
മന്ദഹസിക്കും ചന്ദ്രികക്കതിരോ ...
മനോഹരീ നീ മാരകൽപ്പനയോ
മലയാളത്തിൻ കാവ്യഭംഗിയോ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjil Neeradum

Additional Info

അനുബന്ധവർത്തമാനം