മംഗളദർശന ദായികേ

മംഗളദർശന ദായികേ
മായാചിത്ര വിധായികേ
മംഗളദർശന ദായികേ
മായാചിത്ര വിധായികേ
മൂകാംബികേ - ദേവീ മൂകാംബികേ
തരുമോ തരുമോ തിരുമധുരം
തരുമോ തരുമോ തിരുമധുരം
തിരു ഹൃദയത്തിൻ തിരുമധുരം
ദേവീ മൂകാംബികേ

കേരളനാട്ടിലെ കാലടി മണ്ണിലെ
കവിയുടെ ദേവത നീയല്ലേ
അദ്വൈതലഹരിയിൽ അമൃതം പെയ്യും
ആനന്ദചന്ദ്രിക നീയല്ലേ
ദേവീ മൂകാംബികേ

മനസ്സിന്റെ താമരയിൽ
മാണിക്യവീണ മീട്ടും
മനസ്സിന്റെ താമരയിൽ
മാണിക്യവീണ മീട്ടും
മരതക ശ്യാമസുന്ദരീ
മന്മഥ ജനനി മാമവനി
മഹിഷാസുരമർദ്ദിനീ
മാമക നർത്തന ആനന്ദിനീ
മാമക നർത്തന ആനന്ദിനീ
ദേവീ മൂകാംബികേ

മംഗളദർശന ദായികേ
മായാചിത്ര വിധായികേ
മൂകാംബികേ ദേവീ മൂകാംബികേ

Abala | Mangala Dharsana song