ഹൃദയത്തിൽ നിറയുന്ന

ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ ഞാൻ
തൃക്കാൽ കഴുകുന്നു നാഥാ
ദുഖത്തിൽ നിന്നെന്നെ വീണ്ടെടുക്കേണമേ
എല്ലാമറിയുന്ന താതാ
ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ ഞാൻ
തൃക്കാൽ കഴുകുന്നു നാഥാ

ബന്ധങ്ങൾ നൽകിയ മുൾമുടി ചൂടി ഞാൻ
നിൻതിരുമുന്നിലായ് നിൽപ്പൂ
പെണ്ണിന്റെ കണ്ണുനീർ കണ്ടുകരഞ്ഞ നീ
എന്നെയും കൈവെടിയല്ലേ
ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ ഞാൻ
തൃക്കാൽ കഴുകുന്നു നാഥാ

പണ്ടെന്നെ തഴുകിയ പാണികളിന്നൊരു
പാപത്തിൻ പാത്രം നിറയ്ക്കുമ്പോൾ
രക്ഷതൻ മാർഗ്ഗങ്ങൾ കാട്ടേണമേ
രക്ഷകാ നീയെന്നെ കാക്കേണമേ

ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ ഞാൻ
തൃക്കാൽ കഴുകുന്നു നാഥാ
ദുഖത്തിൽ നിന്നെന്നെ വീണ്ടെടുക്കേണമേ
എല്ലാമറിയുന്ന താതാ
ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ ഞാൻ
തൃക്കാൽ കഴുകുന്നു നാഥാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
hrudayathil nirayunna