അക്കൽദാമയിൽ പാപം പേറിയ
അക്കല്‍ദാമയില്‍ പാപം പേറിയ
ചോരത്തുള്ളികള്‍ വീണു
പൊട്ടിച്ചിരിയാല്‍ ഭ്രാന്താത്മാവുകള്‍
എത്രയുണര്‍ന്നു വീണ്ടും
എത്രയുണര്‍ന്നു വീണ്ടും
(അക്കല്‍ദാമയില്‍..)
കാലം തീര്‍ക്കും കറുത്തപുഴയില്‍
പാവം മാനവനൊഴുകുന്നു
നീളും നീല പാതകള്‍ നീളേ
നീളും നീല പാതകള്‍ നീളേ
നിത്യവുമവനെ വിളിക്കുന്നു - ഹൃദയം
സത്യം കാണാതലയുന്നു
(അക്കല്‍ദാമയില്‍..)
മുന്തിരിവള്ളികള്‍ പന്തലൊരുക്കിയ
കല്പകവാടികയില്‍
ഒരു പാപത്തിന്‍ കനി വിളയുന്നു
കഴുകന്‍ താണു വരുന്നു - ചിറകടി
കരളിനെ കീറി മുറിക്കുന്നു
(അക്കല്‍ദാമയില്‍..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Akkaldaamayil