മധുരമധുരമീ മധുപാനം
മധുര മധുരമീ മധുപാനം ഒരു
മാദക ലഹരിയാണീ ഭുവനം (2)
ആനന്ദലഹരിയില്‍ ആടിയാറാടും
ഒടുവില്‍ കദനക്കടലില്‍ താഴും
(മധുര മധുരമീ ...)
സുന്ദരജീവിത സുഖമാകെ നുകര്‍ന്നും
മുന്തിരിച്ചാറില്‍ നീന്തിത്തളര്‍ന്നും (2)
തീരാത്ത മോഹ വലയില്‍ വീഴും
തോരാത്ത കണ്ണീര്‍ ചുഴിയില്‍ താഴും
അഹാ ഓ ഹൊഹോ ഓ...
(മധുര മധുരമീ ...)
മധുരരസങ്ങള്‍ കൈപ്പായ് മാറും
അധരത്തിനെല്ലാം വെറുപ്പായ് തീരും (2)
മധുരമുലകില്‍ വ്യാമോഹം മാത്രം
ഒടുവില്‍ ദുരന്ത നിരാശ മാത്രം
(മധുര മധുരമീ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Madhuramadhuramee Madhupaanam
Additional Info
ഗാനശാഖ: