കണ്ട് രണ്ട് കണ്ണ്

Year: 
1973
Film/album: 
Kandu Randu Kannu
0
No votes yet

കണ്ട് രണ്ട് കണ്ണ്... 
കണ്ട് രണ്ട് കണ്ണ്...
കതകിന്‍ മറവില്  നിന്ന് 
കരിനീലക്കണ്ണുള്ള പെണ്ണ്
കുറുനിര പരത്തണ പെണ്ണ്...

ആപ്പിളു  പോലത്തെ കവിള് 
നോക്കുമ്പം കാണണ്  കരള്
ആപ്പിളു് പോലത്തെ കവിള് 
ആ... നോക്കുമ്പം കാണണ് കരള്
പൊന്നിന്‍ കുടം മെല്ലെ കുലുക്കും
അന്നപ്പിട പോലെ അടിവച്ചു് നടക്കും

കണ്ട് രണ്ട് കണ്ണ്... 
കണ്ട് രണ്ട് കണ്ണ്...
കതകിന്‍ മറവില്  നിന്ന് 
കരിനീലക്കണ്ണുള്ള പെണ്ണ്
കുറുനിര പരത്തണ പെണ്ണ്...
കണ്ട് രണ്ട് കണ്ണ്... 
കണ്ട് രണ്ട് കണ്ണ്...

കുനുചില്ലിക്കൊടി കാട്ടി വിളിക്കും
കുടമുല്ലമൊട്ടു കാട്ടി ചിരിക്കും
കുനുചില്ലിക്കൊടി കാട്ടി വിളിക്കും
കുടമുല്ലമൊട്ടു കാട്ടി ചിരിക്കും
കുണുങ്ങിക്കുണുങ്ങിക്കൊഞ്ചിക്കുഴഞ്ഞാടി
കുണുങ്ങിക്കുണുങ്ങിക്കൊഞ്ചിക്കുഴഞ്ഞാടി
പിണങ്ങിയും ഇണങ്ങിയും മനസ്സിനെ കുടുക്കും...

കണ്ട് രണ്ട് കണ്ണ്... 
ആഹാ... കണ്ട് രണ്ട് കണ്ണ്...
കതകിന്‍ മറവില്  നിന്ന് 
കരിനീലക്കണ്ണുള്ള പെണ്ണ്
കുറുനിര പരത്തണ പെണ്ണ്...
കണ്ട് രണ്ട് കണ്ണ്... 
ആഹാ... കണ്ട് രണ്ട് കണ്ണ്...
ഓഹോ... കണ്ട് രണ്ട് ക...

Evergreen Film Song | Kandu Randu Kannu | Chuzhi | Malayalam Film Song