ഓടക്കുഴൽ വിളി മേളം
ഓടക്കുഴല്‍ വിളി മേളം കേട്ടാല്
ഓളങ്ങളിളകും യമുനയില്‍
എന്റെ മനസ്സൊരു കാളിന്ദിയാകാന്‍
ഓടിവരൂ കണ്ണാ - രാഗമായ്
ഒഴുകി വരൂ കണ്ണാ
ഓടക്കുഴല്‍ വിളി മേളം കേട്ടാല്
ഓളങ്ങളിളകും യമുനയിൽ
ചന്ദനചര്ച്ചിത മന്ദസമീരനില്‍
വൃന്ദാവനിക വിളങ്ങും
കുണ്ഠലമണിയും കാതില്‍ ഭാസ്കര
മണ്ഡല ശോഭ തിളങ്ങും
ഗോപികള്‍ ഗോകുലപാലനു വേണ്ടി
നീരദശയ്യ വിരിയ്ക്കും
കൃഷ്ണാ - കൃഷ്ണാ
പീതാംബരധാരീ വനമാലീ
ഓടക്കുഴല്‍ വിളി മേളം കേട്ടാല്
ഓളങ്ങളിളകും യമുനയില്‍
നീലപ്പീലികള്‍ ചൂടിയ മുടിയില്‍
നിത്യസുഗന്ധം നിറയും
നീലപ്പീലികള്‍ ചൂടിയ മുടിയില്‍
നിത്യസുഗന്ധം നിറയും
നീലോല്പലമലര്‍ മിഴിയില്‍ നിര്‍വൃതി
നീലഗഗനമായ് വിരിയും
ജീവാത്മാവുകള്‍ പരമാത്മാവില്
ജന്മരഹസ്യം തിരയും
കൃഷ്ണാ - കൃഷ്ണാ
പീതാംബരധാരീ വനമാലീ
ഓടക്കുഴല്‍ വിളി മേളം കേട്ടാല്
ഓളങ്ങളിളകും യമുനയില്‍
എന്റെ മനസ്സൊരു കാളിന്ദിയാകാന്‍
ഓടിവരൂ കണ്ണാ - രാഗമായ്
ഒഴുകി വരൂ കണ്ണാ - രാഗമായ്
ഒഴുകി വരൂ കണ്ണാ