ഇന്നത്തെ മോഹനസ്വപ്നങ്ങളേ

ഇന്നത്തെ മോഹനസ്വപ്നങ്ങളേ
ഈയാംപാറ്റകളേ
മനസ്സിലെ മണ്‍പുറ്റിലിത്ര നാളും
മയങ്ങിക്കിടന്നതെന്തേ - നിങ്ങള്‍
മയങ്ങിക്കിടന്നതെന്തേ
(ഇന്നത്തെ...)

പാര്‍വ്വണചന്ദ്രികാ കിരണങ്ങളോ
പാതിരാത്തെന്നലിന്‍ പരിമളമോ
വിളക്കു കാട്ടി വിളിച്ചുണര്‍ത്തി
വെളിച്ചത്തിന്‍ പൂവനത്തില്‍ ഉയര്‍ത്തുന്നു
(ഇന്നത്തെ...)

ആനന്ദലഹരിയിലണയുന്നു നിങ്ങൾ
ചിറകടിച്ചാർക്കുന്നു പറക്കുന്നു
ഒരു ഞൊടിയാൽ പതിക്കുന്നൂ - സ്വയം
മരണത്തിൻ വിരിമാറിലടിയുന്നു
(ഇന്നത്തെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
innathe mohanaswapnangale

Additional Info

അനുബന്ധവർത്തമാനം