കലയുടെ ദേവി

കലയുടെ ദേവി കരുണാമയി
കാന്തിമതി നിത്യ ശാന്തിമതി
പ്രഭാമയി പ്രതിഭാമയി
പ്രകൃതി അനശ്വരരാഗമയി
കലയുടെ ദേവി കരുണാമയി
കാന്തിമതി നിത്യ ശാന്തിമതി
കാന്തിമതി നിത്യ ശാന്തിമതി

അവളുടെ ചിരിയായ് പൊൻവെയിലണയും
അവളുടെ ഗാനമായ് ചന്ദ്രിക ഉതിരും
അവളുടെ സങ്കല്പ നൂപുരച്ചിലങ്കകൾ
ആനന്ദ വാസന്ത രത്നങ്ങളാകും
കലയുടെ ദേവി കരുണാമയി
കാന്തിമതി നിത്യ ശാന്തിമതി

അനുപമ സുന്ദരലഹരിയിൽ മുങ്ങി
അഴകിന്നുഷസ്സായ് നർത്തനമാടും
അവളുടെ മോഹാനുഭൂതികളുണരും
അംബരസീമയിൽ സന്ധ്യയായ് തെളിയും
കലയുടെ ദേവി കരുണാമയി
കാന്തിമതി നിത്യ ശാന്തിമതി
കാന്തിമതി നിത്യ ശാന്തിമതി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kalayude devi

Additional Info

അനുബന്ധവർത്തമാനം