കരളിന്റെ കടലാസ്സില്‍
കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍
കള്ളനോട്ടടിക്കുന്ന പെണ്ണേ - പ്രേമത്തിന്‍
കള്ളനോട്ടടിക്കുന്ന പെണ്ണേ
ഓരോ നോട്ടവും ഓരോ നോട്ടായ്
തീരുന്നു നെഞ്ചിലെന്‍ കണ്ണേ
കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍
കള്ളനോട്ടടിക്കുന്ന പെണ്ണേ - പ്രേമത്തിന്‍
കള്ളനോട്ടടിക്കുന്ന പെണ്ണേ
കൊഞ്ചുന്ന പുഞ്ചിരി ചുണ്ടത്ത് കാമത്തിന്‍
കള്ളപ്പൊന്നുരുക്കുന്ന പെണ്ണേ
കോരിച്ചൊരിയുമീ പൊന്നിന്റെ മുത്തുകള്‍
വാരിയെടുക്കട്ടേ മുത്തേ ഞാന്‍ നിന്നെ
മാറോടമര്‍ത്തട്ടേ മുത്തേ
കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍
കള്ളനോട്ടടിക്കുന്ന പെണ്ണേ - പ്രേമത്തിന്‍
കള്ളനോട്ടടിക്കുന്ന പെണ്ണേ
മട്ടൊത്ത മാന്‍കഴുത്തില്‍
മാര്‍ബിളാം മാറിടത്തില്‍
മന്മഥരാജന്റെ തിരനോട്ടം
കൈതപ്പൂനിറമുള്ള കവിളത്ത്
ചന്ദ്രിക കതിര്‍മാല തന്നുടെ വിളയാട്ടം
(മട്ടൊത്ത..)