അമ്പിളി വിടരും

അമ്പിളിവിടരും പൊന്മാനം
പൈങ്കിളിപാടും മലയോരം
പൂമഴയായെങ്ങും തേന്മഴയായ്
(അമ്പിളിവിടരും..)
ലാ.. ലലല്ല ലലല്ല ലലല്ല ലലല്ല ലലലല ലാ....

നിന്‍ ചുണ്ടില്‍ തൂവും തൂമരന്ദം
നിറയുന്നു പൂവുകളില്‍ നീളേ
നിന്നെക്കിനാവുകണ്ടു നിന്‍
കിളിക്കൊഞ്ചല്‍ കേട്ടു
എന്നെമറന്നിരുന്നു ഞാന്‍
എന്നെ മറന്നിരുന്നു ഞാന്‍
ലാ.. ലലല്ല ലലല്ല ലലല്ല ലലല്ല ലലലല ലാ....

നീലക്കടമ്പിന്‍ നിഴല്‍ച്ചോട്ടില്‍
താഴമ്പൂമുത്തിവരും കാറ്റില്‍
കസ്തൂരിപ്പൂവിരിയില്‍
കഥകള്‍ പറഞ്ഞിരിക്കാം
കണ്മണി എന്നരികില്‍ വാ
കണ്മണി എന്നരികില്‍ വാ
(അമ്പിളിവിടരും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambili vidarum ponmanam

Additional Info

അനുബന്ധവർത്തമാനം