ഏഴിലം പാല പൂത്തു

ഏഴിലം പാല പൂത്തു
പൂമരങ്ങള്‍ കുട പിടിച്ചു
വെള്ളിമലയില്‍ - വേളിമലയില്‍
ഏലേലം പാടി വരും
കുയിലിണകള്‍ കുരവയിട്ടു
വെള്ളിമലയില്‍ - വേളിമലയില്‍

പൊന്‍‌കിനാവിന്‍ പൂവനത്തില്‍
പാരിജാതം പൂത്തുലഞ്ഞു
എന്‍ മനസ്സിന്‍ മലനിരകള്‍
പൊന്നശോക മലരണിഞ്ഞു
ആകാശത്താമരപോല്‍
എന്‍ മടിയില്‍ വന്നു വീണു
ആത്മസഖി നീ - പ്രാണസഖി നീ

എന്നുമെന്നും ഒന്നു ചേരാന്‍
എന്‍ ഹൃദയം തപസ്സിരുന്നു
ഏകാന്ത സന്ധ്യകളില്‍
നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞു
കാണാന്‍ കൊതിച്ച നേരം
കവിത പോലെന്‍ മുന്നില്‍ വന്നു
ആത്മസഖി നീ പ്രാണസഖി നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.75
Average: 6.8 (4 votes)
Ezhilam Pala Poothu

Additional Info

അനുബന്ധവർത്തമാനം