പൗർണ്ണമിതൻ പാലരുവി

തെയ്യാരേ.... തെയ്യാരേ....
തെയ്യാരേ തെയ്യാരേ തെയ്യാരേ
പൗർണ്ണമിതൻ പാലരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി
പൗർണ്ണമിതൻ പാലരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി

കുളിരുതിരും മഞ്ഞലയിൽ മൂളിവരും കാറ്റേ
കുറുമൊഴിയും ചന്ദനവും കൊണ്ടുവരും കാറ്റേ
കുണുങ്ങിവരും കാറ്റലയെ വേളിചെയ്യും കാറ്റേ
പൗർണ്ണമിതൻ പാലരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി

പോരു പോരു ഈ നീലരാവിൽ
പുളകവുമായ്‌ പൂമകളേ നീ
ഈ നിലാവിന്റെ തീരങ്ങളിൽ
ഈ വസന്തത്തിൻ പൂപ്പന്തലിൽ
നീ വരൂ പുണരുവാൻ നേരമായ്‌
മേനിയിൽ പടരുവാൻ ദാഹമായ്‌
പൗർണ്ണമിതൻ പാലരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി

നിന്നെ കാണാൻ കൊതിച്ചു കൊതിച്ചൊരുനാൾ
നിന്റെ മാരനും വണ്ടായ്‌ ചമഞ്ഞേനെടി
നീ പൂവായ്‌ വിടർന്നതു കാണുവാനായ്‌
ഞാനീ ലോകം മുഴുവൻ പറന്നേനെടി
ഞാൻ പറന്നേനെടി
നീലത്തേൻവണ്ടായ്‌ നീ പാടിവന്ന നേരം
ഞാൻ താലവനത്തിൽ മറഞ്ഞു നിന്നു
ഞാൻ താലവനത്തിൽ മറഞ്ഞു നിന്നു
പൗർണ്ണമിതൻ പാലരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി

ആകാശം കണ്ടുനിന്നു അരളിപ്പൂ കണ്ണടച്ചു
അഴകേ നാം ഒന്നായലിഞ്ഞു
അഴകേ നാം ഒന്നായലിഞ്ഞു
നീ എനിക്കായി ഞാൻ നിനക്കായി
നീ എനിക്കായി ഞാൻ നിനക്കായി
ഈ സുന്ദരരാത്രി നമുക്കായി
ഈ സുന്ദരരാത്രി നമുക്കായി
പൗർണ്ണമിതൻ പാലരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pournamithan palaruvi

Additional Info

Year: 
1973

അനുബന്ധവർത്തമാനം