എൻ ചുണ്ടിൽ രാഗമന്ദാരം

എന്‍ ചുണ്ടില്‍ രാഗമന്ദാരം
എന്‍ കാലില്‍ താള ശൃംഗാരം (2)
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാംനാളില്‍ ഏഴുവെളുപ്പിന്
എനിക്കു സ്വയംവരം മധുര സ്വപ്നസംഗമം
ലാ ലലല്ല ലലല്ല ലലല്ല ലലല്ല ലാ
ലാ ലലല്ല ലലല്ല ലലല്ല ലലലലല ലാ

അല തല്ലും മോഹം നെഞ്ചില്‍
തേന്‍ പോലെ പൂന്തേന്‍പോലെ
ആ മാറില്‍ വീഴും ഞാന്‍
പൂങ്കുല പോലെ പൂങ്കുല പോലെ
അവിടത്തെ വധുവാകും ഞാന്‍
അവിടത്തെ വധുവാകും
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാംനാളില്‍ ഏഴു വെളുപ്പിന്
എനിക്കു സ്വയംവരം മധുരസ്വപ്നസംഗമം
(എന്‍ ചുണ്ടില്‍)

കളിയാക്കും തോഴികളെന്നെ
കഥചൊല്ലി നിന്‍ കഥചൊല്ലി
കവിളാകെ ചേര്‍ക്കും കരളില്‍
തുടികൊട്ടും പൂത്തിരി കത്തും
നാണിക്കും മിഴിയടയും എന്‍ നാളീക മിഴിയടയും
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാംനാളില്‍ ഏഴുവെളുപ്പിന്
എനിക്കു സ്വയംവരം മധുര സ്വപ്ന സംഗമം
(എന്‍ ചുണ്ടില്‍)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
En Chundil