എൻ ചുണ്ടിൽ രാഗനൊമ്പരം

എന്‍ ചുണ്ടില്‍ രാഗനൊമ്പരം
എന്‍ കാലില്‍ താളഗദ്ഗദം
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാം നാളില്‍ എന്റെ പ്രതീക്ഷകള്‍
വിടരാതെ കൊഴിഞ്ഞുപോയ്
മധുരസ്വപ്നം മാഞ്ഞു പോയ്

എരിയുന്നു ദു:ഖം നെഞ്ചില്‍
തീപോലെ ചെന്തീപോലെ
അലയുന്നൂ ഞാനീമലയില്‍
നിഴല്‍ പോലെ പാഴ്നിഴല്‍ പോലെ
അവിടുന്നെന്‍ വിളി കേള്‍ക്കൂ എന്‍
ആത്മാവിന്‍ വിളി കേള്‍ക്കൂ
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാം നാളില്‍ എന്റെ പ്രതീക്ഷകള്‍
വിടരാതെ കൊഴിഞ്ഞുപോയ്
മധുരസ്വപ്നം മാഞ്ഞുപോയ്

കരയുന്നു കാട്ടാറുകളെന്‍ കഥ ചൊല്ലി-
എന്‍ കഥചൊല്ലി
നിറയുന്നൂ കണ്ണീര്‍ കാടിന്‍ കണ്ണുകളില്‍
പൂവിതളുകളില്‍
വിരഹത്തിന്‍ കഥയായി ഞാന്‍
വിധിയാടിയ കരുവായി
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാം നാളില്‍ എന്റെ പ്രതീക്ഷകള്‍
വിടരാതെ കൊഴിഞ്ഞുപോയ്
മധുരസ്വപ്നം മാഞ്ഞുപോയ്

എന്‍ ചുണ്ടില്‍ രാഗനൊമ്പരം
എന്‍ കാലില്‍ താളഗദ്ഗദം
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാം നാളില്‍ എന്റെ പ്രതീക്ഷകള്‍
വിടരാതെ കൊഴിഞ്ഞുപോയ്
മധുരസ്വപ്നം മാഞ്ഞു പോയ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
en chundil raaganombaram