അന്തിവിളക്ക് പ്രകാശം

അന്തിവിളക്ക് പ്രകാശം പരത്തുന്നു
നിന്‍തിരുവുള്ളം കണക്കേ
നിന്‍തിരുമുന്നില്‍ മിഴിനീരൊഴുക്കുന്നു
സന്തപ്തമാനസര്‍ ഞങ്ങള്‍
(അന്തിവിളക്കു..)

ഇവിടത്തെ കണ്ണീരും പുഞ്ചിരിപ്പൂക്കളും
അവിടത്തെ സമ്മാനമല്ലോ (2)
ഇവിടത്തെ ശൂന്യത തന്നിലൊരാശ്വാസം
അവിടത്തെ തിരുനാമമല്ലോ (2)
(അന്തിവിളക്കു..)

ഈ കരകാണാക്കടലിന്‍ നടുവില്‍
ഒരാശ്രയമില്ലാത്തോര്‍ ഞങ്ങള്‍ (2)
ആ കരം നീട്ടി കരകാട്ടി ഞങ്ങളെ
കാത്തുരക്ഷിക്കേണമേ
കാത്തുരക്ഷിക്കേണമേ
(അന്തിവിളക്കു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
anthivilakku prakasham

Additional Info

അനുബന്ധവർത്തമാനം