ബിന്ദു ബിന്ദു

ബിന്ദു.... ബിന്ദു
ഒതുങ്ങി നില്‍പ്പൂ നിന്നിലൊരുല്‍ക്കട
ശോകത്തിന്‍ ബിന്ദു
ബിന്ദു.... ബിന്ദു
ഒതുങ്ങി നില്‍പ്പൂ നിന്നിലൊരുല്‍ക്കട
ശോകത്തിന്‍ ബിന്ദു

അഗാധനീലിമയില്‍ ഹൃദന്തവേദനകള്‍ ‍
ഒളിച്ചുവയ്ക്കും കടലേ
എന്‍ മാറിനു കുളിരേകാന്‍
തേഞ്ഞു തീര്‍ന്ന ചന്ദനമല്ലേ നീ
ബിന്ദു.... ബിന്ദു
ഒതുങ്ങി നില്‍പ്പൂ നിന്നിലൊരുല്‍ക്കട
ശോകത്തിന്‍ ബിന്ദു

നിന്‍മിഴിനീരൊരു പൂജാമലരായ്
അടര്‍ന്നു വീണപ്പോള്‍
നിന്നാത്മാവിന്‍ വേദനയറിയാ-
തിരുന്നു ഞാന്‍ പാടി
മൂകത തിങ്ങിടുമീ മരുഭൂമിയില്‍
എന്നുമെനിക്കൊരു സഖിയാകാന്‍
വിളിച്ചു നിന്നെ - ഞാന്‍
വിളിച്ചുനിന്നെ
മാപ്പുതരൂ - മാപ്പുതരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Bindu bindu

Additional Info

അനുബന്ധവർത്തമാനം