ജീവിതമൊരു ഗാനം
ജീവിതമൊരു ഗാനം
അതിമോഹനമധുപാനം
സുന്ദരാംഗിമാരേ - നിങ്ങള്‍
ക്കെന്തിനാണുനാണം
(ജീവിതമൊരു..)
നിങ്ങള്‍ക്കായ് ഞാനൊരുക്കിവയ്ക്കാം
ഒരുമലര്‍വാടി
നമ്മള്‍ക്കൊരുമിച്ചവിടെക്കൂടാം
മധുവിധുകൊണ്ടാടാം
മറഞ്ഞിടല്ലേ എന്റെ മുമ്പിൽ നിന്നും
മറന്നിടല്ലേ എന്റെ പ്രേമഗാനം
(ജീവിതമൊരു..)
എന്നെക്കണ്ടാലൊളിച്ചു നില്‍ക്കും
മോഹിനിമാരേ
എനിക്കുവേണ്ടിച്ചമഞ്ഞൊരുങ്ങിയ
കാമിനിമാരേ
തുറക്കില്ലേ പ്രേമകവാടങ്ങള്‍
നിറയ്ക്കുകില്ലേ എന്റെ പാനപാത്രം
(ജീവിതമൊരു..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Jeevitham oru gaanam
Additional Info
Year:
1973
ഗാനശാഖ: