മറക്കാനും പിരിയാനും
മറക്കാനും പിരിയാനും ആണെങ്കിലെന്തിനായ്
മണിത്തേരിലെന്നെയൊപ്പം പിടിച്ചിരുത്തി
കരയിക്കാനായി ഞാന്‍ എന്തോ പറഞ്ഞു പോയ്
കരയല്ലേ കരളേ നീ മാപ്പു നല്‍കൂ
പണ്ടു പ്രപഞ്ചമുണ്ടാകുന്നതിന്‍ മുന്‍പേ
കണ്ടു സ്നേഹിച്ചവരാണു നമ്മള്‍
പാവനപ്രേമത്തിന്‍ ആദ്യത്തെ സ്വപ്നമായ്
പാടിപ്പറന്നു നാം ചക്രവാളങ്ങളില്‍
പ്രപഞ്ചമുണ്ടായ് പിന്നെ പ്രളയമുണ്ടായ്
പ്രളയത്തില്‍ പെട്ടു നാം പിരിഞ്ഞു പോയി
അന്നു പിരിഞ്ഞുപോയ് എങ്കിലും വീണ്ടുമീ
മണ്ണില്‍ പിറന്നു നാം കണ്ടുമുട്ടി
മരണം തിരിച്ചയച്ചാലും ഇനിയും നാം
കണ്ടുമുട്ടീടുമാ ചക്രവാളങ്ങളില്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
marakkanum piriyaanum
Additional Info
ഗാനശാഖ: