കാട്ടരുവി ചിലങ്ക കെട്ടി

ആഹാഹാഹാ... ആഹാ..
ലാലാലാല ...ലല.. 
ആഹാഹാ...ലലല.... 
ഉത്സവമായി........ വസന്തോത്സവമായി... 

കാട്ടരുവി ചിലങ്ക കെട്ടി
കാറ്റലകൾ തബല കൊട്ടി (2)
കടമ്പിൻ ചില്ലകൾ കസവു കെട്ടി
കരിയിലക്കുരുവികൾ കൂടുകെട്ടി (കാട്ടരുവി...)

ആകാശത്താഴ്വരയിൽ
അലയും വെണ്മേഘ സുന്ദരികൾ (2)
സ്വതന്ത്ര ജീവിതഭാവനകൾ
സ്വർഗ്ഗീയ സുന്ദരകല്പനകൾ
മോഹം എനിക്കു മോഹം
വെൺമേഘമായി പറക്കാൻ (കാട്ടരുവി...)

വെള്ളാമ്പൽപ്പൊയ്കകളിൽ
വിടരും ചൈതന്യപൗർണ്ണമികൾ (2)
തുടിച്ചു പടരും പൂവിനങ്ങൾ (2)
തുളുമ്പും യൗവനകാമനകൾ
മോഹം എനിക്കു മോഹം
നെയ്യാമ്പലായ് വിടരാൻ (കാട്ടരുവി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaattaruvee chilanka ketti

Additional Info

അനുബന്ധവർത്തമാനം