ജീവിതേശ്വരിക്കേകുവാനൊരു
ജീവിതേശ്വരിക്കേകുവാനൊരു
പ്രേമലേഖനമെഴുതി
രാഗപൌര്‍ണ്ണമി മേഘപാളിയില്‍
ഗാനമെഴുതും രാവില്‍
ഗാനമെഴുതും രാവില്‍
ജീവിതേശ്വരിക്കേകുവാനൊരു
പ്രേമലേഖനമെഴുതി
കണ്ണിനു കാണാന് കഴിയാതുള്ളൊരു
കരളിലെ വര്‍ണ്ണത്താളുകളില്‍
സങ്കല്‍പ്പത്തിന്‍ തൂലികയാലേ
സ്വര്‍ഗ്ഗീയസ്മൃതിയാലേ
എഴുതീ ഞാനൊരു സ്വരമഞ്ജരിപോല്‍
എന്നഭിലാഷശതങ്ങൾ
തോഴീ - നീയറിയാതെ
ആ....(ജീവിതേശ്വരി..)
എന്നിലലിഞ്ഞുകഴിഞ്ഞു സഖിനീ
വിണ്ണില്‍ മുകിലെന്ന പോലെ
അനുഭൂതികള്‍ തന്‍ തിരമാലകളായ്
അലിഞ്ഞു നിന്‍ ചിരിയെന്നില്‍
വിടരും പുതിയൊരു മലര്‍മഞ്ജരിയായ്
ഇനിയീ അനുരാഗ കലിക
തോഴീ - ഞാനറിയാതെ
ആ....(ജീവിതേശ്വരി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Jeevitheswarikkekuvanoru
Additional Info
ഗാനശാഖ: