ചിത്രവർണ്ണക്കൊടികളുയർത്തി

ചിത്രവർണ്ണക്കൊടികളുയർത്തി
ചിത്രശലഭം വന്നല്ലോ
ചിത്തിരപ്പൊന്മലരേ നിന്റെ
ശുക്രദശയുമുദിച്ചല്ലോ
(ചിത്രവർണ്ണ...)

അല്ലിറാണീ നിൻ വീര്യമെവിടെ
ആഞ്ഞടിക്കും വാക്കുകളെവിടെ
അർജ്ജുനൻ നിൻ മനസ്സു കവർന്നു
അടിമയാകാൻ നീ സമ്മതിച്ചു 
(ചിത്രവർണ്ണ...)

കല്യാണ വാക്കു കൊടുത്തോ
കള്ളനെ നീ കയ്യിലെടുത്തോ
കരളിനുള്ളിൽ തേൻ കൂടു പൊട്ടി
കണ്ണടച്ചാൽ കനവുകളായി 
(ചിത്രവർണ്ണ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chithravarna kodikal

Additional Info

അനുബന്ധവർത്തമാനം