മുരളികയൂതുന്ന
ലാ ലലലാ ലലലാ ലലലാ ലലലാ
മുരളികയൂതുന്ന - കുസൃതിക്കാറ്റിന്റെ
തരളിതഹൃദയം മിടിപ്പുമായി
എങ്ങുനിന്നെങ്ങുനിന്നൊഴുകി വരുന്നൂ
സ്വര്ണ്ണച്ചിറകുമായ് രോമാഞ്ചമേ
സ്വര്ണ്ണച്ചിറകുമായ് രോമാഞ്ചമേ...
(മുരളികയൂതുന്ന..)
സങ്കല്പസീമകള് വികസ്വരമായി
സ്വപ്നമേഘലയിലലിഞ്ഞൂ
മനസ്സിന് മണിമുറ്റപ്പന്തലിനുള്ളില്
സ്വരരാഗസുധ നിറഞ്ഞൂ
(മുരളികയൂതുന്ന..)
പാദസരങ്ങളെ കോരിത്തരിപ്പിക്കും
പഞ്ചമിരാവിന്റെ മാറില്‍
നര്‍ത്തനമാടും ഇക്കിളിപ്പെണ്ണിന്റെ
മയിലാഞ്ചിപ്പാദം തഴുകി
എങ്ങുനിന്നെങ്ങുനിന്നൊഴുകി വരുന്നൂ
ഹൃദയരാഗമായ് സംഗീതമേ
(മുരളികയൂതുന്ന..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
muralikayoothunna
Additional Info
ഗാനശാഖ: