സ്വർഗ്ഗത്തിലല്ലോ വിവാഹം
സ്വര്‍ഗ്ഗത്തിലല്ലോ വിവാഹം മധുരിത
സ്വപ്നം വിരിയും വസന്തം
സുരസുന്ദരികള്‍തന്‍ കയ്യില്‍ നിന്നല്ലോ
അരുമക്കിടാങ്ങള്‍ ജനിപ്പൂ
സുരസുന്ദരികള്‍തന്‍ കയ്യില്‍ നിന്നല്ലോ
അരുമക്കിടാങ്ങള്‍ ജനിപ്പൂ
ആരാരിരോ....ആരാരിരോ...
വിണ്ണിലെ മംഗല്യത്താലത്തിലെങ്ങനെ
മണ്ണിന്‍ കളങ്കം പൊതിഞ്ഞൂ
വിശ്വാസമാം മണിവീണയിലെങ്ങനെ
വിങ്ങുമപസ്വരം വന്നൂ
വിങ്ങുമപസ്വരം വന്നൂ
(സ്വര്‍ഗ്ഗത്തിലല്ലോ..)
പെണ്ണിനായ് കണ്ണുനീര്‍ത്തുള്ളികളെന്തിനു
എന്നും പകരുന്നു ദൈവം
കരളിന്റെ മാണിക്യദ്വീപിലുമെന്തിനീ
കരി കൊണ്ടെഴുതുന്നു ചിത്രം
കരി കൊണ്ടെഴുതുന്നു ചിത്രം
സ്വര്‍ഗ്ഗത്തിലല്ലോ വിവാഹം മധുരിത
സ്വപ്നം വിരിയും വസന്തം
സുരസുന്ദരികള്‍തന്‍ കയ്യില്‍ നിന്നല്ലോ
അരുമക്കിടാങ്ങള്‍ ജനിപ്പൂ
ആരാരിരോ...ആരാരിരോ...
ആരാരിരോ...ആരാരിരോ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
swargathilallo vivaaham
Additional Info
ഗാനശാഖ: