പീറ്റർ-റൂബൻ

Peter-Ruben
പരമശിവം
സംഗീതം നല്കിയ ഗാനങ്ങൾ: 8
ആലപിച്ച ഗാനങ്ങൾ: 2

പരമശിവം എന്ന സ്വന്തം പേര്  തന്റെ ജീവിതത്തെയും ജോലിയെയും ബാധിക്കുന്നുവെന്നുതിരിച്ചറിഞ്ഞപ്പോൾ, മദ്രാസ് ക്രിസ്ത്യൻ ആർട്ട്സ് കോളേജിലെ മേലധികാരികളുടെ നിർബ്ബന്ധത്തിനു വഴങ്ങി, പീറ്റർ എന്നപേരു സ്വീകരിച്ച പരമശിവം, റൂബനുമായി ചേർന്ന് ‘കാറ്റുവിതച്ചവൻ ‘ എന്ന ചിത്രത്തിൽ പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സംഗീതം നൽകി സിനിമയിലെത്തി. കായങ്കുളം പുതുപ്പള്ളിയിലാണ് പീറ്റർ ജനിച്ചത്. റൂബൻ ചെന്നെയിലും. "നീയെന്റെ പ്രാർത്ഥന കേട്ടൂ", "മഴവില്ലിന്നജ്ഞാതവാസം കഴിഞ്ഞു", "സൗന്ദര്യപൂജയ്ക്ക്", "ചൈതന്യമേ", "പൂവിളികൾ" എന്നിവയാണ് ഇവർ ചെയ്ത പ്രധാനപ്പെട്ട പാട്ടുകൾ