കദളിപ്പൂവിന്റെ മെയ്യിൽ

 

കദളിപ്പൂവിന്റെ മെയ്യിൽ കാറ്റിൻ അംഗുലികൾ
കവിത കുറിക്കുന്നു കുളിരിൻ മുത്തു പതിയ്ക്കുന്നു
കണ്മണിക്കുഞ്ഞിന്റെ ചുണ്ടിൽ
അച്ഛൻ സ്നേഹത്തിൻ മുത്തമുണർത്തുന്നു
കരളിൻ സ്വത്തു പടർത്തുന്നു

താമരയിതൾമഞ്ചം കനവിൽ താരണിമലർമഞ്ചം
ഓമനബിന്ദുവിനായ് നമ്മൾ നീർത്തു കൊടുക്കുമ്പോൾ
ശ്യാമളരജനിയിലെ ചന്ദനശീതളചന്ദ്രികതൻ
കോമളപാണികളോ അവളെ താരാട്ടീടുന്നു
ആരീരാരിരരോ രാരീരാരീരാരോ (2)
കദളിപ്പൂവിന്റെ മെയ്യിൽ കാറ്റിൻ അംഗുലികൾ
കവിത കുറിക്കുന്നു കുളിരിൻ മുത്തു പതിയ്ക്കുന്നു

മാനസമൃദുഗാനം മാധവ മായാമധുഗാനം
മാലിനിയോളങ്ങൾ ചുണ്ടിൽ നിന്നുമുണർത്തുമ്പോൾ
സിന്ദൂരപ്പൂവിൻ ചൊടിയിൽനിന്നൂറും പൂന്തേൻ
പൂന്തേനീച്ചകൾതൻ അധരം നുകരുന്നു

കദളിപ്പൂവിന്റെ മെയ്യിൽ കാറ്റിൻ അംഗുലികൾ
കവിത കുറിക്കുന്നു കുളിരിൻ മുത്തു പതിയ്ക്കുന്നു
കണ്മണിക്കുഞ്ഞിന്റെ ചുണ്ടിൽ
അച്ഛൻ സ്നേഹത്തിൻ മുത്തമുണർത്തുന്നു
കരളിൻ സ്വത്തു പടർത്തുന്നു
ആരീരാരിരരോ രാരീരാരീരാരോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadhalippoovinte meyyil

Additional Info

Year: 
1985
Lyrics Genre: 

അനുബന്ധവർത്തമാനം