പൂവിളികള്‍ പാട്ടുകളായ്
പൂവിളികള്‍ പാട്ടുകളായ് തൂവൽ വിടർത്തുന്നു
പൂവിതളിൻ കതിരൊളികൾ പുലരിയുണർത്തുന്നു (2)
ഭാരതക്ഷേത്രം ക്ഷേമം തന്നുടെ കളഭം കൂട്ടുന്നു
ഭാവിതൻ ഗീതാമന്ത്രവുമായ് മാനവരണയുന്നു
പൂവിളികള്‍ പാട്ടുകളായ് തൂവൽ വിടർത്തുന്നു
പൂവിതളിൻ കതിരൊളികൾ പുലരിയുണർത്തുന്നു
ഇവിടെ മണ്ണിൽ പാവനമണ്ണിൽ ഇതൾ വിരിയട്ടെ സ്നേഹം
മതവും ജാതിയും കെട്ടിയുയർത്തിയ
മതിലുകൾ അതുകണ്ടിടിയട്ടേ.. ഇടിഞ്ഞു തകരട്ടേ
മനുഷ്യനുണരട്ടേ അവന്റെ മനസ്സു വളരട്ടേ
പൂവിളികള്‍ പാട്ടുകളായ് തൂവൽ വിടർത്തുന്നു
പൂവിതളിൻ കതിരൊളികൾ പുലരിയുണർത്തുന്നു
ഇവിടെ ഈ ഭൂവിൽ ഭാരതഭൂവിൽ വേർപ്പൊഴുക്കട്ടെ ശക്തി (2)
അലസത കെട്ടിയ തടവറയെല്ലാം അദ്ധ്വാനത്താൽ പൊളിയട്ടെ
പൊളിഞ്ഞു വീഴട്ടേ ഭാരതമുണരട്ടേ അതിന്റെ ഭാഗ്യം തെളിയട്ടേ
പൂവിളികള്‍ പാട്ടുകളായ് തൂവൽ വിടർത്തുന്നു
പൂവിതളിൻ കതിരൊളികൾ പുലരിയുണർത്തുന്നു
ലാലലലാ ലലാലലാ. . . .