പകരുന്നൊരു രോഗമാണീ പ്രണയം

 

പ്രണയം...  പ്രണയം...  പ്രണയം
പകരുന്നൊരു രോഗമാണീ പ്രണയം
പതിനേഴുവയസ്സുകഴിഞ്ഞാല്‍
പെണ്ണിനും ആണിനും പകരുന്നൊരു
രോഗമാണീ പ്രണയം

പകലില്ലാ... രാത്രിയില്ലാ 
പ്രണയത്തിനു കണ്ണില്ലാ
ഊണില്ലാ ഉറക്കമില്ലാ ഊരുചുറ്റിനടക്കും
അതുങ്ങള്‍ ഊരുചുറ്റിനടക്കും

പകരുന്നൊരു രോഗമാണീ പ്രണയം
പതിനേഴുവയസ്സുകഴിഞ്ഞാല്‍
പെണ്ണിനും ആണിനും പകരുന്നൊരു
രോഗമാണീ പ്രണയം

അസ്സനാരുടെ നെയ്യലുവാ പോലെ
ആദ്യകാലത്തനുരാഗത്തിന്നകവും 
പുറവും മധുരിക്കും
ഒറ്റയ്ക്കിരുന്നു നുണഞ്ഞിറക്കും
സ്വപ്നം കണ്ടു കിടക്കും
കണ്ടുകൊതിച്ചൊരു പെണ്ണിനു ചുറ്റും 
കറങ്ങിക്കറങ്ങിനടക്കും
പാഠപുസ്തകം മലര്‍ത്തിയവളുടെ 
പടവും നോക്കിയിരിക്കും
(കണ്ടുകൊതിച്ചൊരു... )

അസ്സനാരുടെ നെയ്യലുവാ പോലെ 
പഴകിപ്പോയാല്‍
അനുരാഗത്തിന്നകവും പുറവും പുളിക്കും
ഒറ്റയ്ക്കിരുന്നു കണ്ണീരിറക്കും 
സ്വപ്നം കണ്ടു കിടക്കും
പറന്നു പോയ കിളിയെത്തേടി 
പാട്ടും പാടിയിരിക്കും
കെട്ടിത്തൂങ്ങിമരിക്കാനൊടുവില്‍ 
കയറും കൊണ്ടു നടക്കും

പകരുന്നൊരു രോഗമാണീ പ്രണയം
പതിനേഴുവയസ്സുകഴിഞ്ഞാല്‍
പെണ്ണിനും ആണിനും പകരുന്നൊരു
രോഗമാണീ പ്രണയം
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pakarunnoru rogamaanee pranayam

Additional Info